‘തള്ളിക്കളഞ്ഞ കല്ല്’ ….. മാത്യു വയലുമണ്ണില്‍; ഫാദര്‍ മാത്യു വയലുമണ്ണില്‍ ആയ കഥ

വയനാട് : വചനപ്രഘോഷകരില്‍ ശ്രദ്ധേയനായ ഫാദര്‍ മാത്യു വയലമണ്ണില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ജീവിതവുമായി ബന്ധമുള്ള അനുഭവങ്ങള്‍ സദസ്സിന് മുന്‍പില്‍ പങ്കുവെക്കുന്നതിലൂടെയാണ്. വൈദികപഠനത്തിന്റെ ആദ്യ നാളുകളില്‍ കഴിവില്ലാത്തവനെന്ന പേരുകൊണ്ട് വിമര്‍ശനം ഏറ്റുവാങ്ങുകയും എന്നാല്‍ ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും അറിയപ്പെടുന്ന വചന പ്രഭാഷകനായി മാറിയതിന് പിന്നില്‍ വലിയൊരു കഥയുണ്ട്.

സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ജപമാല ചൊല്ലാന്‍ പോലും അറിയാത്ത 19 പേരില്‍ ഏക വിദ്യാര്‍ത്ഥിയും ഫാദര്‍ മാത്യു ആയിരുന്നു. തുടര്‍ന്ന് വൈദിക പഠനത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സെമിനാരിയില്‍ നിന്നും പുറത്ത് പോകണമെന്ന് ശക്തമായ ആഗ്രഹമായിരുന്നു ഫാദറിന് ഉണ്ടായിരുന്നത്. കൂടെയുള്ളവര്‍ എല്ലാം സെമിനാരി ജീവിതത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ ഫാദര്‍ മാത്യു വയലമണ്ണിന്റെ വീട്ടിലുണ്ടായ വലിയൊരു പ്രതിസന്ധിയെത്തുടര്‍ന്ന് സെമിനാരി വിടാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

അന്ന് തന്റെ കൂട്ടുകായരുമായി ഇക്കാര്യം പങ്കുവെച്ചപ്പോഴും അവരും ഇതേ അഭിപ്രായം തന്നെയാണ് ഫാദറിനോട് പറഞ്ഞിരുന്നത്. അങ്ങനെ അധികാരികളുടെ സമ്മതത്തിനായി കാത്തിരുന്നു. വൈദികപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകണം എന്ന് അറിയിച്ചപ്പോള്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ക്കാന്‍ ആറ് മാസത്തെ സമയം ഫാദറിന് ലഭിക്കുകയാണ് ഉണ്ടായത്. എന്നാല്‍ പൂര്‍ണമായതും വൈദികപഠനം ഉപേക്ഷിച്ച് മറ്റൊരു ജോലിയില്‍ ഏര്‍പ്പെട്ട് കുടുംബത്തെ സഹായിക്കണമെന്നായിരുന്നു ഫാദറിന്റെ വ്യക്തമായ തീരുമാനം.

ഇതിനായി ബാംഗ്‌ളൂരില്‍ ഒരു ജോലിയും തരപ്പെടുത്തി. ഇതനുസരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടെ ഫാദറിന്റെ ഉറ്റ സുഹൃത്തും സഹോദരതുല്യനുമായ മറ്റൊരു വൈദിക വിദ്യാര്‍ത്ഥി പറഞ്ഞ കാര്യമാണ് ഫാദറിനെ മറ്റൊരു തീരുമാനത്തിലേക്കെത്തിച്ചത്. മാതാവിന്റെ മധ്യസ്ഥതതയില്‍ ഉറച്ച പ്രാര്‍ത്ഥനയോടെ എല്ലാകാര്യങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നും എല്ലാവരും ഫാദര്‍ മാത്യു വയലമണ്ണിന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നുമാണ് ഉറ്റ സുഹൃത്ത് പറഞ്ഞത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഈ സുഹൃത് പറഞ്ഞ കാര്യങ്ങളായിരുന്നു ഫാദറിന്റെ മനസില്‍.

മാതാവിന്റെ മധ്യസ്ഥത്തായില്‍ കാര്യം നടക്കുമെങ്കില്‍ എന്തിനാണ് താന്‍ സെമിനാരി വിട്ടതെന്ന ചിന്ത ഫാദറിനെ അസ്വസ്ഥനാക്കികൊണ്ടിരുന്നു. തുടര്‍ന്ന് പഠിച്ച സ്ഥലത്തെ ഫാദറിനെ വിളിച്ചു തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ അറിയിക്കുകയും ചെയ്തു; വീട്ടിലെത്തി പ്രശ്‌നപരിഹാരം നടത്തുന്നതിലെക്കാള്‍ മഹത്തരമാണ് പ്രാര്‍ത്ഥനയെന്ന വലിയൊരു സത്യത്തിലേക്ക് തന്നെ നയിച്ച അനുഭവങ്ങള്‍ സ്വന്തം ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഫാദര്‍ വിവരിച്ചത്. സ്‌കൂള്‍ പഠനകാലയളവിലും താന്‍ കഴിവില്ലാത്തവനാണെന്ന് മുദ്രകുത്തപെട്ടപ്പോള്‍ പലതവണ തന്റെ ഹൃദയം പിടഞ്ഞതും ഫാദര്‍ ഓര്‍ക്കുന്നു.

ഒരു വൈദികനാകണമെന്ന് ആഗ്രഹിച്ചപ്പോള്‍ അതിനു ബുദ്ധിയും, വിവരവും ആവശ്യമാണെന്നായിരുന്നു ഫാദറിനെ എല്ലാവരും കളിയാക്കിയിരുന്നത്. വചനം പറയാനോ, പ്രഭാഷണങ്ങള്‍ നടത്താനോ അത്ര അവഗാഹമില്ലാതിരുന്ന കാലത്ത് ഒരിക്കല്‍ ധ്യാനം പഠിക്കണമെങ്കില്‍ തന്റെ കൂടെ വരന്‍ മറ്റൊരച്ചന്‍ പറഞ്ഞപ്പോള്‍ തനിക്ക് കുര്‍ബാന ചെല്ലാന്‍ മാത്രമേ അറിയാവൂ എന്നും, പ്രഭാഷണം നടത്താന്‍ പറയരുതെന്നുമായിരുന്നു ഫാദര്‍ പറഞ്ഞിരുന്നത്. ഈ ദിവസങ്ങളില്‍ ഒരു ദിവസം അപ്രധീക്ഷിതമായി പ്രഭാഷണം നാടത്തേണ്ട അച്ഛന് മറ്റെന്തോ പ്രതികൂലസാഹചര്യം നേരിട്ടപ്പോള്‍ തന്നോട് മുക്കാല്‍ മണിക്കൂര്‍ നേരം പ്രഭാഷണം നടത്താന്‍ പറഞ്ഞപ്പോള്‍ അകെ അടിമുടി വിറച്ചുപോയെന്നും ഫാദര്‍ മാത്യു വയലമണ്ണില്‍ ഓര്‍ക്കുന്നു.

എന്നാല്‍ വിറച്ചുകൊണ്ടാണെങ്കിലും ആ മുക്കാല്‍ മണിക്കൂര്‍ ഫാദറിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. പ്രസംഗം കഴിഞ്ഞപ്പോള്‍ തന്നെ സ്‌കൂളില്‍ പഠിപ്പിച്ച ടീച്ചര്‍ അടുത്തുവന്ന് പ്രഭാഷണ സമയത്ത് ദൈവ മാതാവ് ഫാദറിനൊപ്പം ഉള്ളതുപോലെ തോന്നിയെന്ന് ടീച്ചര്‍ പറഞ്ഞത് നിറകണ്ണുകളോടെയാണ് ഫാദര്‍ കേട്ടത്. കൂടെ പഠിച്ചവരെക്കാള്‍ നീ ഉന്നത സ്ഥാനത് എത്തിയല്ലോ എന്ന ടീച്ചറുടെ വാക്കുകും ഫാദറിന് നല്‍കിയ പ്രചോദനം ചെറുതായിരുന്നില്ല.

ജനിച്ചത് മുതല്‍ സെമിനാരിയില്‍ എത്തുന്നതുവരെ ജപമാല പോലും ചൊല്ലാന്‍ അറിയാത്ത ഫാദര്‍ ഇന്ന് നമ്മോടു പറയുന്നത് ഇതേ ജപമാല നല്‍കിയ അത്ഭുദത്തെകുറിച്ചാണ്. സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നിട്ടും തന്റെ പ്രാര്‍ത്ഥനയുടെ മഹത്തത്തിലാണ് ഫാദര്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറിയത്. ഒന്നും ഇല്ലായിമയില്‍ നിന്നും ലോകം അറിയുന്ന വചന പ്രഘോഷകനിലേക്ക് വളര്‍ന്നപ്പോള്‍ തന്റെ ജീവിതെത്തിലെ ഓരോ ഏഡിലും ഉണ്ടായ ദൈവത്തിന്റെ അത്ഭുതകരങ്ങള്‍ക്ക് മറ്റെന്തിനേക്കാളും ശക്തിയുണ്ടെന്ന വലിയൊരു സന്ദേശമാണ് ഫാദര്‍ മാത്യു വയലമണ്ണില്‍ നമ്മള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. സെമിനാരി പഠനസമയത്ത് ഉണ്ടായിരുന്ന വീട്ടിലെ പ്രശ്ങ്ങള്‍ താന്‍ ഇടപെടുന്നതിനേക്കാള്‍ ഭംഗിയായി പരിഹരിക്കപ്പെട്ടതും അച്ഛന്‍ ഓര്‍ക്കുന്നു.

അതിനപ്പുറം പ്രതീക്ഷയോടെ ജീവിതത്തെ നോക്കികാണാനുള്ള പ്രചോദനം കൂടിയാണിത്. ഇന്ന് ലീമെറിക്കില്‍ അനുഗ്രഹ പ്രഭാഷണവുമായി അച്ഛന്‍ എത്തുബോള്‍ അദ്ദേഹം എപ്പോഴും പറയുന്ന ബെര്‍ണാഡ് പുണ്യാളന്റെ വാക്കുകള്‍ ഒന്ന് ഓര്‍മിക്കാം ‘നിന്റെ സങ്കേതത്തില്‍ ഓടി അണഞ്ഞിട്ടുള്ള ആരെയും ഒരിക്കലും ഉപേക്ഷിച്ചതായി കേട്ടിട്ടില്ല’

Share this news

Leave a Reply

%d bloggers like this: