സെപ്റ്റംബര്‍ 11 ഭീകരാക്രമണം; അറസ്റ്റിലായ അഞ്ച് ഭീകരരുടെ വിചാരണ 2021-ല്‍

വാഷിംഗ്ടണ്‍: 2001-ല്‍ സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പേരുടെ വിചാരണ 2021-ല്‍ ആരംഭിക്കും. അതിനായുള്ള ജൂറിയെ ജനുവരി 11-ന് ക്യൂബയിലെ നാവികസേനാ താവളത്തിലുള്ള യുദ്ധ കോടതി കോമ്പൗണ്ടായ ക്യാമ്പ് ജസ്റ്റിസില്‍വെച്ച് തിരഞ്ഞെടുക്കുമെന്ന് വ്യോമസേനാ ജഡ്ജി കേണല്‍ ഡബ്ല്യു. ഷെയ്ന്‍ കോഹന്‍ പറഞ്ഞു. ഖാലിദ് ഷെയ്ഖ് മുഹമ്മദിനും മറ്റ് നാല് പേര്‍ക്കുമെതിരായ കേസില്‍ അഞ്ച് പേര്‍ക്കും വധശിക്ഷതന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്തൊന്‍പത് അല്‍ ഖായിദ ഭീകരര്‍ തട്ടിയെടുത്ത നാലു വിമാനങ്ങളിലൊന്ന് പെന്റഗണിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. പെന്റഗണിലെ 125 പേര്‍ക്കു പുറമെ അഞ്ചു വിമാനറാഞ്ചികള്‍ അടക്കം വിമാനത്തിലുണ്ടായിരുന്ന 64 പേരും കൊല്ലപ്പെട്ടു. വേള്‍ഡ് ട്രേഡ് സെന്ററില്‍ അടക്കം നടന്ന ഭീകരാക്രമണത്തില്‍ ആകെ മൂവായിരത്തോളം പേരാണു കൊല്ലപ്പെട്ടത്. അക്രമം എങ്ങിനെ നടപ്പാക്കണമെന്നതിന്റെ മുഖ്യ ആസൂത്രകനയിരുന്നു ഖാലിദ് ഷെയ്ഖ്.

പരിശീലനം, യാത്ര, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളില്‍ ഹൈജാക്കര്‍മാരെ സഹായിക്കുക എന്നതായിരുന്നു മറ്റുള്ളവരുടെ ചുമതല. ആക്രമണത്തില്‍ കൊല്ലപ്പെട്ട 2,976 പേരുടെയും പേരുകള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ സൗദി അറേബിയയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നും തന്റെ ശിക്ഷ വിധി കുറച്ചാല്‍ ഇതിന്റെ തെളിവ് നല്‍കാമെന്ന് ഖാലിദ് ഷെയ്ഖ് മുഹമ്മദ് അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതി എന്ത് തീരുമാനം എടുത്തെന്നും വ്യക്തമല്ല.

Share this news

Leave a Reply

%d bloggers like this: