Sunday, May 31, 2020

റോബര്‍ട് എഫ്. കെന്നഡിയുടെ ഘാതകനായ പലസ്തീന്‍ വംശജന്‍ കുത്തേറ്റു മരിച്ച നിലയില്‍ : ഐറിഷ് പാരമ്പര്യമുള്ള കെന്നഡി കുടുംബത്തില്‍ ദുരൂഹമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു

Updated on 01-09-2019 at 3:18 pm

Share this news

കാലിഫോര്‍ണിയ : കെന്നഡി കുടുംബത്തിലെ കൊലപാതകങ്ങളിലെ ദുരൂഹത തുടരുമ്പോള്‍ അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നാതിരിക്കുന്നത്. റോബര്‍ട് എഫ്. കെന്നഡിയുടെ ഘാതകനായ പലസ്തീന്‍ വംശജന്‍ ജയിലില്‍ കുത്തേറ്റ് മരണമടഞ്ഞ സംഭവമായിരുന്നു അത്. 1968-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലോസ് ഏഞ്ചല്‍സില്‍വെച്ച് സിര്‍ഹാന്‍ സിര്‍ഹാന്‍ എന്നു പേരുള്ള 22 കാരനായ പലസ്തീന്‍ യുവാവായിരുന്നു റോബര്‍ട്ടിനുനേരെ നിറയൊഴിച്ചത്. 50 വര്‍ഷമായി കലിഫോര്‍ണിയയിലെ പ്ലസന്റ് വാലി സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിലാണ് ഇപ്പോള്‍ 75 വയസ്സു പിന്നിട്ട സിര്‍ഹാന്‍. റോബര്‍ട്ടിന്റെ സഹോദരനും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ജോണ്‍ എഫ്. കെന്നഡിയുടെ ഘാതകന്‍ മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ടിരുന്നു.

യുഎസ് പ്രസിഡന്റിന്റെ കസേരയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് റോബര്‍ട്ട് കെന്നഡി കൊല്ലപ്പെടുന്നത്. 1968 ജൂണ്‍ 5-ന് ലോസ് ഏഞ്ചല്‍സിലുള്ള അംബാസഡര്‍ ഹോട്ടലിലെ കിച്ചണില്‍വെച്ച് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് സിര്‍ഹാന്‍ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സിര്‍ഹാന്‍ സിര്‍ഹാനെന്ന ജോര്‍ദാന്‍ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വിചാരണക്കോടതിയില്‍ വളരെ അസാധാരണമായാണ് സിര്‍ഹാന്‍ പെരുമാറിയിരുന്നത്. എന്തിനാണ് റോബര്‍ട്ടിനെ കൊന്നതെന്ന് ഓര്‍മ്മയില്ലെന്ന ഉത്തരം അയാള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

1967-ലെ യുദ്ധത്തില്‍ കെന്നഡി ഇസ്രായേലിനെ പിന്തുണച്ചത് വഞ്ചനാപരമായ നിലപാടായിരുന്നു എന്ന് പിന്നീടൊരിക്കല്‍ സിര്‍ഹാന്‍ ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രാദേശിക കോടതി അയാള്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും യുഎസ് സുപ്രീം കോടതി അത് ജീവപര്യന്തമാക്കി കുറച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് സിര്‍ഹാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എന്നിട്ടും അയാള്‍ക്ക് കുത്തേറ്റുവെന്നത് എങ്ങനെയെന്ന് വ്യക്തമല്ല. കെന്നഡി സഹോദരന്മാരുടെ വ്യത്യസ്ഥ കാലങ്ങളിലുള്ള കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയനും ഊര്‍ജസ്വലനുമായ പ്രസിഡന്റ്. ജെ.എഫ്.കെ എന്ന ജോണ്‍ ഫ്രിറ്റ്ജറാള്‍ഡ് കെന്നഡി 1963 നവംബര്‍ 22-ന് ടെക്സസിലെ ഡാലസില്‍വെച്ച് 24 കാരനായ യുവാവ് ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന യുവാവ് കെന്നഡിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു . ഭാര്യ ജാക്വിലിനും ടെക്സസ് ഗവര്‍ണര്‍ ജോണ്‍ കോണലിക്കുമൊപ്പം തുറന്ന കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു വെടിയേറ്റ് മരിച്ചത്. പിടിക്കപ്പെട്ട പെട്ട പ്രതി രണ്ടാം ദിവസം വെടിയേറ്റ് മരിക്കുകയാണുണ്ടായത്. ഡാലസില്‍ നൈറ്റ് ക്ലബ് ഉടമയായിരുന്ന ജാക്ക് റൂബി എന്നയാള്‍ ആണ് പ്രതിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. റൂബി പിന്നീട് ജയിലില്‍വെച്ച് ക്യാന്‍സര്‍ ബാധിതനായി മരണപ്പെ

ഐറിഷ് പാരമ്പര്യമുള്ള കത്തോലിക്ക കുടുംബത്തില്‍ അന്നും, ഇന്നും ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് റോബര്‍ട്ട് കെന്നഡിയുടെ മരുമകള്‍ ആത്മഹത്യ ചെയ്യുന്നത്. അന്ന് ‘കെന്നഡി കുടുംബത്തെ വീണ്ടും ശാപം വേട്ടയാടുന്നു’ എന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങളുടെ പ്രധാന തലക്കെട്ട്. അതിനുശേഷം ഈ മാസമാദ്യം റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകളായ സുര്‍ഷ കെന്നഡി ഹില്ലും മരണപ്പെട്ടു. അമിതലഹരിമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണു മരണം സംഭവിച്ചത്. പരമ്പരയായി കെന്നഡി കുടുംബത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരൂഹമരണങ്ങളിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു സുര്‍ഷ.

കെന്നഡി സഹോദരന്മാരുടെ സഹോദരി കാതലീന്‍ 1948-ല്‍ ഫ്രാന്‍സിലേക്കു പോകും വഴി വിമാനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ജെ.എഫ്.കെയുടെ മകന്‍ 1999-ല്‍ ന്യൂ ജഴ്‌സിയില്‍ നിന്ന് മാസച്യുസിറ്റ്‌സിലേക്കു വിമാനം പറത്തുന്നതിനിടെ അതു തകര്‍ന്ന് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയും സഹോദരിയും അക്കൂട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 1984-ലാണ് റോബര്‍ട്ട് കെന്നഡിയുടെ മകന്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച് മരണപ്പെടുന്നത്.

comments


 

Other news in this section
WhatsApp chat