വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി; ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടമായ ‘വിക്രം’ ലാന്‍ഡര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചന്ദ്രന്റെ ഉപരിതലത്തിലെ ലാന്‍ഡറിന്റെ സ്ഥാനമാണ് കണ്ടെത്തിയതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. അതേസമയം, ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ചന്ദ്രനെ വലംെവക്കുന്ന ഓര്‍ബിറ്ററിലെ കാമറയാണ് വിക്രം ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ. ശിവന്‍ അറിയിച്ചു. സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ … Read more