നഴ്സിനെ തല്ലി; കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ പിരിച്ചുവിട്ടു

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയില്‍ നഴ്സിനെ നീഡില്‍ ഹോള്‍ഡര്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ ഡോക്ടറെ സര്‍വീസില്‍ നിന്നും നീക്കി സര്‍ക്കാര്‍ ഉത്തരവായി. സ്റ്റാഫ് നഴ്സ് റോസമ്മ മണിയുടെ പരാതിയിലാണ് ജനറല്‍ സര്‍ജറി വിഭാഗം വകുപ്പ് മേധാവിയും പ്രൊഫസറുമായ കുഞ്ഞമ്പുവിനെ പിരിച്ചുവിട്ടത്. ജൂണ്‍ 11ന് ശസ്ത്രക്രിയയില്‍ സഹായിയാരുന്ന റോസമ്മയെ ഡോ. കുഞ്ഞമ്പു ശകാരിച്ചെന്നും നീഡില്‍ ഹോള്‍ഡര്‍ കൊണ്ട് അടിച്ചെന്നുമാണ് പരാതി. സംഭവത്തില്‍ നഴ്സിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കോളേജ് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെ തുടര്‍ന്ന് പ്രത്യേക സമിതി … Read more