മലയാളം സംഘടിപ്പിക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും ഒക്ടോബര്‍ 8-ന്. ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മ ആദ്യാക്ഷരം പകര്‍ന്നു നല്‍കും.

അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളം ആണ്ടുതോറും നടത്തി വരാറുള്ള വിദ്യാരംഭം ഈ വര്‍ഷം വിജയദശമി ദിനമായ ഒക്ടോബര്‍ 8 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് താല ഫിര്‍ഹൗസിലുള്ള സയന്റോളജി ഹാളില്‍ വച്ച് പരമ്പരാഗത രീതിയില്‍ നടത്തപ്പെടും. പ്രശസ്ത മലയാള ഭാഷാ പണ്ഡിതനും, എഴുത്തുകാരനുമായ ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മയാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത്. ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മ കവി, നാടകകൃത്ത്, വിമര്‍ശകന്‍, ഗവേഷകന്‍, ജീവചരിത്രകാരന്‍, ബാലസാഹിത്യകാരന്‍, സഞ്ചാര സാഹിത്യകാരന്‍, നവസാക്ഷര സാഹിത്യ … Read more