നിങ്ങള്‍ അവസാനം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണെന്ന് ഫേസ്ബുക്കിനറിയാം: ആപ്ലിക്കേഷനുകള്‍ സ്വകാര്യവിവരം കൈമാറുന്നു

മെന്‍സ്‌ട്രേഷന്‍ ട്രാക്കിങ് ആപ്ലിക്കേഷനുകള്‍ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നതായി റിപ്പോര്‍ട്ട്. മായ (Maya), എംഐഎ ഫെം (MIA Fem) എന്നീ ആപ്പുകളാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൈവസി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് ഈ സ്വകാര്യതാ ലംഘനം കണ്ടെത്തിയിരിക്കുന്നത്. അടുത്ത സുഹൃത്തിനു പോലും അറിയാനിടയില്ലാത്ത ചില രഹസ്യങ്ങള്‍ ഫേസ്ബുക്കിനറിയാം എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതായത്, എന്നാണ് നിങ്ങള്‍ അവസാനമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഫേസ്ബുക്ക് മനസ്സിലാക്കിയിരിക്കുമെന്ന് ചുരുക്കം. ഫേസ്ബുക്കിന് … Read more