കരാറില്ലാ ബ്രെക്‌സിറ്റ് തടഞ്ഞ് നിയമം; തീയതി നീട്ടില്ലെന്ന് ബോറിസ് ജോണ്‍സന്‍; ആശങ്ക പ്രകടിപ്പിച്ച് വരേദ്കര്‍

‘ഐറിഷ് ബാക്ക്സ്റ്റോപ്’ നിര്‍ദേശം റദ്ദാക്കാനുള്ള ജോണ്‍സന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും ബ്രിട്ടന്റെ ഭാഗമായ നോര്‍തേണ്‍ അയര്‍ലന്‍ഡും തമ്മില്‍ പ്രത്യക്ഷത്തിലുള്ള അതിരുകള്‍ പാടില്ലെന്നുളള പഴയ കരാര്‍ നിബന്ധന പാലിച്ചുകൊണ്ട് ബ്രെക്‌സിറ്റ് നടപ്പിലാക്കാനാണു നിലവില്‍ ‘ബാക്ക്‌സ്റ്റോപ്’ നിര്‍ദേശമുള്ളത്. അതേസമയം യൂറോപ്യന്‍ യൂണിയനില്‍നിന്നു കരാറില്ലാതെ ബ്രിട്ടന്‍ പിന്‍മാറുന്നതു തടയാനുള്ള ബില്‍ എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ നിയമമായി. ബ്രെക്‌സിറ്റ് കരാറില്‍ ഒക്ടോബര്‍ 19നകം തീരുമാനം ആയില്ലെങ്കില്‍ തീയതി നീട്ടിക്കിട്ടാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി അഭ്യര്‍ഥിക്കണമെന്നു … Read more