Monday, July 13, 2020

Archive

  1. അയര്‍ലണ്ടില്‍ നിന്നും ഒരു മലയാള സിനിമക്ക് തുടക്കമാവുന്നു അഭിയും ശ്രീയും നായകന്‍മാര്‍ മോണിക്കാ ആന്‍ നായിക

    Leave a Comment

    അലക്‌സും കുഞ്ഞുമോനും അയല്‍ക്കാരാണ് അടുത്ത സുഹൃത്തുക്കളും ,,, അലക്‌സിനു രണ്ടാണ് മക്കള്‍ ഡസും വീജെയും അവര്‍ രണ്ടാളും മീറ (കയ്പ്പുനീര്‍) യെന്ന ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു .. വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ രണ്ടാളും മത്സരിച്ച് മീറയെ സ്‌നേഹിച്ചു … ആരാണീ മത്സരത്തില്‍ വിജയിക്കുകയെന്ന് നോക്കിയിരിക്കെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം അത് സംഭവിച്ചു….!! അലക്‌സും (എല്‍ദോ) ഭാര്യ റോസിയും ( ഷീബാ ) പ്രവാസികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാകുമ്പോള്‍ .. ആരും പ്രതീക്ഷിക്കാത്ത പല അഥിതികളുമെത്തുന്നു.. അത് രണ്ടു കുടുംമ്പങ്ങളെയും കൊടുംങ്കാറ്റ് പോലെയുലച്ചു . .. ജീവിതവും പ്രണയവും ..പ്രവാസിയും ഈ ചിത്രത്തിലൂടെ അരങ്ങു തകര്‍ത്ത് മുന്നേറുന്നു,..

    പ്രകൃതി സുന്ദരമായ അയര്‍ലണ്ടിലെ താലയില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ അന്‍പതോളം പുതുമുഖങ്ങളെ അണിനിരത്തി നര്‍മ്മത്തിന് പ്രാധാന്യം നല്കി കൊണ്ട് സിറ്റി വെസ്റ്റ് മൂവി ക്ലെബിന്റെ ബാനറില്‍ ജൂബിന്‍ ജോസഫ് നിര്‍മ്മിച്ച് നവാഗതനായ കാഞ്ഞിരപ്പള്ളി ബൈജു കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രവാസികളുടെ സിനിമയാണ് ‘മനസിലെപ്പോഴും ‘ പ്രശസ്ത പിന്നണി ഗായകരായ രമേഷ് മുരളി ,ഗണേഷ് സുന്ദരം ,സന്തോഷ് ഞാറക്കല്‍ ,സിജി എന്നിവര്‍ പാടിയ ഗാനങ്ങള്‍ സംവിധായകനും സെബി നായരമ്പലവും ചേര്‍ന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നു. അയര്‍ലണ്ടിലെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശ്യാം ഈസാദ് ഈ ചിത്രത്തില്‍ പാടി അഭിനയിക്കുന്നു .

    പുല്ലാംങ്കുഴലില്‍ ജനമനസുകള്‍ കീഴടക്കിയ രാജേഷ് ചേര്‍ത്തല സിനിമയെ ഹൃദയത്തോട് ചേര്‍ക്കുന്നു അഭിലാഷ് പാട്ടത്തിലും രാഹുല്‍ സൗപര്‍ണ്ണികയും ചേര്‍ന്ന് ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ അസോസിയേറ്റ് ഡിറക്ടര്‍മാരായി എല്‍ദോ ജോണ്‍ ചെലപ്പുറത്ത് ഷിജിമോന്‍ കച്ചേരിയില്‍ എന്നിവരെത്തുന്നു സ്റ്റില്‍സ് റോബിന്‍സ് പുന്നക്കാല. പി ആര്‍ ഒ അനീഷ് കെ ജോയി സംവിധാന സാഹായികള്‍ വിനോദ് കുമാര്‍ ഡാനി കോന്നി ശ്രീകാന്ത് ഗോപാലകൃഷ്ണന്‍ , കലാസംവിധാനം ആതിര ,പരസ്യകല സുജിത്ത് , പോസ്റ്റര്‍ ഡിസൈന്‍ റോയി , മെയ്ക്കപ്പ് & ഹെയര്‍ കാതറീന്‍ ജൂബിന്‍ ,ബിആന്‍ങ്കാ മരിയാ മുറാറു , റീനാ അനീഷ് ,രാഗിണീ ആര്‍ട്‌സ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.

WhatsApp chat