ഇസ്രായേല്‍ തെരെഞ്ഞെടുപ്പ്; അവസാനഘട്ട സര്‍വ്വേ ഫലങ്ങളും നെതന്യാഹുവിന് അനുകൂലമല്ലെന്ന് റിപ്പോര്‍ട്ട്

ടെല്‍ അവീവ്: ഇസ്രായേലില്‍ അടുത്ത് നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പ് ബെഞ്ചമിന്‍ നെതന്യാഹുവിന് കടുത്ത പരീക്ഷണം ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കോ, അദ്ദേഹത്തിന്റെ മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്സ് നയിക്കുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് പ്രതിപക്ഷ സഖ്യത്തിനോ കൃത്യമായ ഭൂരിപക്ഷം ലഭിച്ചേക്കില്ല എന്നാണ് അവസാനവട്ട അഭിപ്രായ സര്‍വ്വേകളും വ്യക്തമാക്കുന്നത്.

അങ്ങിനെ വന്നാല്‍ പ്രാദേശിക ചെറു പാര്‍ട്ടികള്‍ ആരെ പിന്തുണക്കുന്നു എന്നത് നിര്‍ണ്ണായകമാകും. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ പരമാധികാരം സ്ഥാപിക്കുമെന്നും, അധിനിവേശ വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്നും, ജോര്‍ദാന്‍ താഴ്വരയും, വടക്കന്‍ ചാവുകടലും ഇസ്രയേലിനോട് ചേര്‍ക്കുമെന്നും അദ്ദേഹം ഇസ്രായേല്‍ ജനതയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഏറ്റവും കൂടുതല്‍കാലം ഇസ്രായേല്‍ പ്രധാനമന്ത്രിയായ (13 വര്‍ഷത്തിലധികം) നേതാവാണ് ബെഞ്ചമിന്‍ നെതന്യാഹു.

Share this news

Leave a Reply

%d bloggers like this: