കീഴ്വഴക്കങ്ങള്‍ മറികടന്ന് പ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവികള്‍ ബിജെപിയ്ക്ക്

ന്യൂഡല്‍ഹി : പാര്‍ലമെന്ററി സമിതികളുടെ രൂപികരണത്തില്‍ കീഴ് വഴക്കങ്ങള്‍ മറികടന്ന് സര്‍ക്കാര്‍. ബഹുഭൂരിപക്ഷം സമിതികളുടെയും അധ്യക്ഷ പദവി ബിജെപിയ്ക്കാണ്. പ്രധാന സമിതികളില്‍ ആഭ്യന്തരത്തിന്റെ അധ്യക്ഷ പദവി മാത്രമാണ് കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ടുള്ള പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍.

ധനകാര്യം, പ്രതിരോധം, വിദേശകാര്യ വകുപ്പുകളുടെ പാര്‍ലമെന്ററി സമിതികളുടെ ചുമതല ബിജെപിക്കാണ്. ധനകാര്യം, വിദേശകാര്യം എന്നി സമിതികളുടെ ചുമതല സാധാരണ പ്രതിപക്ഷത്തിന് നല്‍കുന്നതാണ് കീഴ് വഴക്കം. ഇതിലാണ് മോദി സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, ആരോഗ്യം, ഐടി, ഉപഭോകതൃ സംരക്ഷണം എന്നി സമിതികളുടെ അധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസിനാണ്. ഐടി പാര്‍ലമെന്ററി കാര്യ സമിതി അധ്യക്ഷന്‍ ശശി തരൂരാണ്. കഴിഞ്ഞ പാര്‍ലമെന്റില്‍ വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ ചുമതലായായിരുന്നു ശശി തരൂരിന് ലഭിച്ചിരുന്നത്.

Share this news

Leave a Reply

%d bloggers like this: