ലോകത്തിലെ ഏറ്റവും പഴയ ബാര്‍ അയര്‍ലണ്ടില്‍; അത്ലോനിലെ ഷോണ്‍ ബാര്‍ പ്രസിദ്ധമാകുന്നത് ഇങ്ങനെ…

അയര്‍ലണ്ടിലെ ഷാനന്‍ നദിയുടെ തീരത്ത് അത്ലോന്‍ കാസിലിന് തൊട്ടടുത്തായിട്ടാണ് ഷോണ്‍ ബാര്‍ സ്ഥിതിചെയ്യുന്നത്. ഹിമാനികള്‍ക്കിടയില്‍ കൊത്തിയെടുത്ത പുരാതന പാതയിലൂടെ, ആയിരക്കണക്കിന് വര്‍ഷങ്ങളായി നിരവധിപേര്‍ യാത്ര ചെയ്യാറുണ്ടെന്നും അവര്‍ ഈ പബ്ബില്‍ കേറുണ്ടെന്നും ഇതിന്റെ നടത്തിപ്പുകാര്‍ അവകാശപ്പെടുന്നു.

അയര്‍ലണ്ടിലെ ഏറ്റവും പഴയ പബ് ആണ് ഷോണ്‍ ബാര്‍. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പഴയ പബ് ആണ് ഇത് എന്ന് കരുതപ്പെടുന്നു. ഷാനന്‍ നദിയുടെ നീരൊഴുക്കില്ലാത്ത അവിടുത്തെ കടവിന്റെ പേരായിരുന്നു ‘ഫോര്‍ഡ് ഓഫ് ഗ്രേറ്റ് ആന്റിക്വിറ്റി’. അതിനോട് ചേര്‍ന്ന് എഡി 900 ല്‍ ല്യൂയെന്‍ മാക് ലൂടിക് എന്നയാള്‍ മദ്യം കിട്ടുന്ന സത്രം സ്ഥാപിച്ചു.

ഷാനന്‍ നദി മറികടകേണ്ട യാത്രക്കാര്‍ക്ക് വഴികാട്ടിയായി ല്യൂയെന്‍ പ്രവര്‍ത്തിച്ചു. ക്രോസിങ് പോയിന്റിന് ചുറ്റും അങ്ങനെ പതുക്കെ പതുക്കെ താമസസ്ഥലം വളര്‍ന്നു വന്നു. കാലക്രമേണ ഈ സ്ഥലം അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ടു തുടങ്ങി. ‘അത്ലോന്‍ – അത്ത് ല്യൂയെന്‍’.

1970 ല്‍ നവീകരണ0 നടന്നപ്പോള്‍ ബാറിന്റെ ചുമരുകള്‍ ഒന്‍പതാം നൂറ്റാണ്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ‘വാറ്റിലും വിക്കറിലും’ (wattle and wicker) കൊണ്ട് നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. ഭൂവുടമകള്‍ പല കാലങ്ങളിലായി ഇറക്കിയ പഴയ നാണയങ്ങളും അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ആണ് അയര്‍ലണ്ടിലെ ഏറ്റവും പഴയ പബ് ആയി ഇതിനെ പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും പഴയ പബ് ആണോ ഇത് എന്ന് അറിയാനുള്ള പഠനങ്ങള്‍ നടക്കുകയാണ്.

പരമ്പരാഗത ഐറിഷ് സംഗീതവും മദ്യവും ആസ്വദിക്കാന്‍ ഒട്ടേറെ രാജ്യാന്ത്യര സഞ്ചാരികള്‍ അവിടം ഇപ്പോള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഷോണ്‍ ബാര്‍ സ്വന്തം വിസ്‌കിക്കും പ്രശസ്തമാണ്. ഈ പ്രദേശത്തെ വിസ്‌കിയുടെ ചരിത്രം പഠനവിഷയം ആക്കിയപ്പോള്‍ ആറാം നൂറ്റാണ്ടില്‍ അത്ലോനിന് ചുറ്റും ആ വിസ്‌കി വാറ്റിയെടുത്തതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: