മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ ഒഴിയേണ്ട കാലാവധി കഴിഞ്ഞു; ഇനി പ്രതീക്ഷ ഹൈക്കോടതിയില്‍

കൊച്ചി : മരടിലെ ഫ്ളാറ്റുടമകളോട് ഒഴിയാന്‍ ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. എന്നാല്‍ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഒന്നില്‍ നിന്ന് പോലും ആരും ഒഴിയാന്‍ തയ്യാറായിട്ടില്ല. നോട്ടീസിനെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് ഫ്ളാറ്റുടമകള്‍. നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപ്പാര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. അഞ്ച് ഫ്ളാറ്റുകളിലെയും താമസക്കാര്‍ ഒഴിഞ്ഞുപോകേണ്ട സമയം ഇന്നലെ അര്‍ദ്ധരാത്രിയോടെ … Read more