ആനുകൂല്യത്തോടെയുള്ള പാരന്റല്‍ അവധി രണ്ടാഴ്ച കൂടെ നീട്ടി; നവംബര്‍ മുതല്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍: ആനുകൂല്യത്തോടെയുള്ള മറ്റേണിറ്റി – പറ്റേണിറ്റി അവധികള്‍ രണ്ടാഴ്ച കൂടി നീട്ടുന്ന നിയമം നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. കുട്ടിയ്ക്ക് ഒരു വയസ്സ് പൂര്‍ത്തിയാകുന്നത് വരെയുള്ള കാലയളവില്‍ ആണ് രക്ഷിതാക്കള്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുക. ദത്തെടുക്കപെടുന്ന കുട്ടികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. 60,000 രക്ഷിതാക്കള്‍ക്ക് പുതിയ പ്രഖ്യാപനം ഫലപ്രദമാകും. ജസ്റ്റിസ് മിനിസ്റ്റര്‍ ആണ് പാരന്റല്‍ അവധി നീട്ടുന്ന പ്രഖ്യാപനം നടത്തിയത്. ആനുകൂല്യമില്ലാത്ത പാരന്റല്‍ അവധികള്‍ 18 ആഴ്ചയില്‍ നിന്നും 22 ആഴ്ചയായി നീട്ടിയിരുന്നു. കുഞ്ഞുങ്ങളുമായി രക്ഷിതാക്കള്‍ക്ക് കൂടുതല്‍ … Read more