വിവാഹിതര്‍ക്ക് പൗരോഹിത്യം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് റോമില്‍ തുടക്കം

റോം: കത്തോലിക്ക സഭയുടെ പുരോഹിതരായി വിവാഹിതരെ പരിഗണിക്കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ റോമില്‍ ചര്‍ച്ച ആരംഭിച്ചു. ഇക്കാര്യത്തില്‍ ബിഷപ്പുമാരുടെ മൂന്നാഴ്ച നീളുന്ന ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പുരോഹിതര്‍ അവിവാഹിതരായിരിക്കുക എന്ന നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ആമസോണില്‍ വിവാഹിതരായ പുരോഹിതര്‍ക്ക് ഹോളി മാസ്സ് നടത്താനുള്ള അനുമതി ലഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തെക്കന്‍ അമേരിക്കയിലെ ബിഷപ്പുമാരും വൈദികരുടെ ഈ വിഷയത്തില്‍ ചില മാറ്റം വരുത്തണമെന്ന ആവശ്യം മുന്നോട്ടു വെച്ചതായാണ് സൂചന. … Read more