മാധ്യമപ്രവര്‍ത്തകന്റെ മരണം; മാസങ്ങള്‍ക്കിപ്പുറവും ശ്രീറാമിന്റെയും, വഫയുടെയും ലൈസന്‍സ് റദ്ദാക്കിയില്ല

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകെന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാമിന്റെയും, വഫയുടെയും ലൈസന്‍സ് റദ്ദാക്കല്‍ നടപടി മോട്ടോര്‍ വാഹന വകുപ്പ് വൈകിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് റദ്ദാക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ നടപടിയെടുക്കാന്‍ വകുപ്പ് തയ്യാറായിട്ടില്ല എന്നാണ് പുതിയ വാര്‍ത്തകള്‍. സങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി നീട്ടകൊണ്ടുപോകുന്നത്. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടിസ് കൈപ്പറ്റിയിട്ടില്ലന്നുമാണ് അധികൃതരുടെ വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം തുടര്‍ച്ചയായ നിയമലംഘനം നടത്തിയാല്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കാനാകൂ. ഇപ്പോഴുണ്ടായത് ഒറ്റപ്പെട്ട … Read more