കൂടത്തായി കൊലപാതകം; തഹസീല്‍ദാര്‍ ജയശ്രീയുടെയും, റെഞ്ചിയുടെയും മക്കളെ കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന് പോലീസ്…
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി രണ്ട് പെണ്‍കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് എസ്.പി കെ.ജി സൈമണ്‍. ജോളിയ്ക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായം നല്കിയ തഹസീല്‍ദാര്‍ ജയശ്രീയുടെ മകളെയും ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെയും കൊല്ലാന്‍ ശ്രമിച്ചിരുവെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഒന്നരവയസുള്ളപ്പോഴാണ് ജയശ്രീയുടെ മകളെ കൊല്ലാന്‍ ജോളി ശ്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പല സാമ്പത്തിക ഇടപാടിലും ജോളിയുമായി ജയശ്രീക്ക് അടുത്തബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജയശ്രീയെ പോലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. … Read more