അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ടീച്ചേര്‍സ് ഡേ ഒക്ടോബര്‍ 19 ന് ഡബ്ലിനില്‍.

ഡബ്ലിന്‍: സീറോ മലബാര്‍ സഭ അയര്‍ലണ്ടിന്റെ കാറ്റിക്കിസം ടീച്ചേര്‍സ് ഡേ ‘ക്രീഡോ’ 2019 ന് റിയാള്‍ട്ടോയിലെ ഔവര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വച്ച് ഒക്ടോബര്‍ 19 ന് നടത്തപ്പെടും. തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യാഥിതി ആയിരിക്കും. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അധ്യക്ഷത വഹിക്കും. റോമില്‍ ബൈബിളില്‍ ഉപരിപഠനം നടത്തുന്ന ടോം ഒലിക്കാരോട്ട് അച്ചന്‍, ആര്‍ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

അയര്‍ലണ്ടിലെ വിവിധ മാസ്സ് സെന്ററുകളിലെ എല്ലാ വേദപാഠ അദ്ധ്യാപകരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ അയര്‍ലണ്ട് കോഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍, ഡബ്ലിന്‍ കോഡിനേറ്റര്‍ ഫാ.ക്ലമെന്റ് പാടത്തിപറമ്പില്‍, ക്യാറ്റിക്കിസം ഡയറക്റ്റര്‍ ഫാ.റോയി വട്ടക്കാട്ട്, പ്രോഗ്രാം കോഡിനേറ്റര്‍ ഫാ.രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ അറിയിച്ചു. രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് 4.30 ന് സമാപിക്കും.

അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ 9.30 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയിലേക്ക് അയര്‍ലണ്ടിലെ കുര്‍ബാനസെന്ററുകളിലെയും ഭക്തസംഘടനാ ഭാരവാഹികളെയും പരിഷ്‌കമ്മറ്റിഅംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായും ബഹുമാനപ്പെട്ട വൈദികര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: