ഹഗിബിസ് ചുഴലിക്കാറ്റ്: 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടങ്ങള്‍; ജപ്പാനില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും…

ജപ്പാനില്‍ ശക്തിയോടെ ആഞ്ഞടിച്ച ഹഗിബിസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. ഒമ്പത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അറുപത് വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയിലാണ് വീശിയത്. നിരവധി സ്ഥലങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. നദികള്‍ കരകവിഞ്ഞൊഴുകി. റഗ്ബി ലോകകപ്പിലെ ചില മത്സരങ്ങള്‍ റദ്ദാക്കേണ്ടിവന്നിരുന്നുവെങ്കിലും ജപ്പാനും സ്‌കോട്ട്ലന്‍ഡും തമ്മിലുള്ള പ്രധാന മത്സരം ഇന്ന് നടക്കും. വടക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഹഗിബിസ് ഇന്നത്തോടെ വടക്കന്‍ പസഫിക്കിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോക്കിയോയുടെ തെക്ക്-പടിഞ്ഞാറ് ഇസു പെനിന്‍സുലയില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. … Read more