വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ പിന്തുണ.

കുര്‍ദിഷ് മുസ്ലിങ്ങളെ വേട്ടയാടുന്ന തുര്‍ക്കിക്ക് ഇമ്രാന്‍ ഖാന്റെ പിന്തുണ. സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സംസാരിച്ചുവെന്നും, ‘എല്ലായ്‌പ്പോഴും എന്നപോലെ’ തുര്‍ക്കിയോട് പൂര്‍ണ്ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെന്നും പാക് സര്‍ക്കാര്‍ ട്വിറ്ററിലൂടെ അറിയിച്ചു. എര്‍ദോഗനുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന ആളാണ് ഇമ്രാന്‍ ഖാന്‍. പല അവസരങ്ങളിലും പാക്കിസ്ഥാന്‍ തുര്‍ക്കിയുടെ കൂടെ നിന്നിട്ടുണ്ട്. ‘ഭീകരതയുമായി ബന്ധപ്പെട്ട തുര്‍ക്കിയുടെ ആശങ്കകള്‍ പാകിസ്ഥാന്‍ പൂര്‍ണ്ണമായും ഉള്‍ക്കോള്ളുന്നുവെന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് പറഞ്ഞതായി’ പാക് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. … Read more