വട്ടിയൂര്‍ക്കാവിലെ നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു.

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് ആയ കാവല്ലൂര്‍ മധു (65) കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വട്ടിയൂര്‍ക്കാവിന് സമീപം കാവല്ലൂര്‍ സ്വദേശിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, വി എം സുധീരന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. നാളെ രാവിലെ കെപിസിസി ഓഫീസായ ഇന്ദിര ഭവനില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം തൈക്കാട് ശാന്തി … Read more