കൊക്കോണിക്‌സ്: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ്; ജനുവരിയോടെ വിപണിയിലേക്ക്…

കേരളത്തിന്റെ സ്വന്തം ലാപ് ടോപായ കൊക്കോണിക്‌സ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാലയിലാണ് കൊക്കോണിക്‌സ് ഉത്പാദന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ‘ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്‌സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മികച്ച മാതൃക’, എന്നാണ് ഇന്റലിന്റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്റല്‍, യു.എസ്.ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നത്. ഉത്പാദനത്തിലും വില്‍പ്പനയിലും സര്‍വീസിനും പുറമെ പഴയ ലാപ്‌ടോപുകള്‍ തിരിച്ചു വാങ്ങി സംസ്‌കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: