പാലായിലെ ചരിത്രവിജയം വട്ടിയൂര്‍കാവിലും ആവര്‍ത്തിച്ച് എല്‍ ഡി എഫ്; അരൂര്‍, മഞ്ചേശ്വരം, എറണാകുളം സീറ്റുകള്‍ കൈവിടാതെ യു ഡിഎഫ്; ഹീറോ പരിവേഷത്തില്‍ മേയര്‍ ബ്രോ…

തിരുവനന്തപുരം: യു ഡി എഫ് ന്റെ ശക്തമായ കോട്ടപിടിക്കാന്‍ എല്‍ ഡി എഫ് ഇറക്കിയ മേയര്‍ ബ്രോ പ്രശാന്തിനെ തിരുവനന്തപുരം കൈവിട്ടില്ല. പാലാ യെ പോലെ യു ഡി എഫ് കൈവെള്ളയില്‍ കൊണ്ടുനടന്ന മണ്ഡലമാണ് ഇത്തവണ ഇടതു പാളയമായി മാറിയത്. പാലയുമായി വട്ടിയൂര്‍കാവിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. കോണ്‍ഗ്രസിലെ ഉള്‍പ്പോരിന്റെ പ്രതിഫലനം കൂടിയാണ് വട്ടിയൂര്‍ക്കാവിലെ പാര്‍ട്ടിക്കേറ്റ തിരിച്ചടി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലത്തില്‍ 14251 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയിച്ചു കയറിയത്. എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ തനിക്ക് കിട്ടിയെന്നാണ് വിജയമുറപ്പിച്ചതിന് പിന്നാലെ വികെ പ്രശാന്ത് അഭിപ്രായപ്പെട്ടത്. നമ്മുടെ ഈ വിജയം ജനങ്ങള്‍ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ ശരിയായ രാഷ്ട്രീയത്തിനും, വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നല്കിയ അംഗീകാരമാണ് ഈ വിജയമെന്നും വികെ പ്രശാന്ത് അഭിപ്രായപ്പെട്ടു.

എറണാകുളം മണ്ഡലത്തില്‍ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് വിജയിച്ചു. ഹൈബി ഈഡന്‍ ലോക്സഭാംഗമായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലം നിലനിര്‍ത്താനായെങ്കിലും ഭൂരിപക്ഷത്തില്‍ വന്‍ ഇടിവോടെയാണ് ഇതെന്നത് ജയത്തിന്റെ തിളക്കം കുറയ്ക്കുന്നു. 3673 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് വിനോദിനുള്ളത്. വിനോദ് 37,516 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ മനു റോയ് 33,843 വോട്ടുകള്‍ നേടി. എറണാകുളത്ത് യു ഡി എഫിനെ സംബന്ധിച്ച് ഒരു മോശം വിജയമാണ്. 1997ല്‍ സെബാസ്റ്റ്യന്‍ പോള്‍ വിജയിച്ചതിന് ശേഷം യുഡിഎഫിന് ഒരിക്കല്‍ പോലും ഇവിടെ പരാജയം നേരിടേണ്ടി വന്നിട്ടില്ല. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 21,949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചിരുന്നത്. ഈ ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ 3673 ആയത്.

കോന്നി അടക്കിഭരിച്ച യു ഡി എഫ് ന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഇടതുപക്ഷം ഇവിടെ മുന്നേറ്റം നടത്തിയത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ 54099 വോട്ടുകള്‍ നേടിയപ്പോള്‍ കോന്നി അടക്കി ഭരിച്ച യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് 44146 വോട്ടുകളേ നേടാന്‍ സാധിച്ചുള്ളൂ. ശബരിമല വിഷയം എല്‍ഡിഎഫിനെ ഉന്നയിച്ച് വോട്ട് പിടിക്കാമെന്ന ധാരണയില്‍ മഞ്ചേശ്വരത്ത് വിജയ സാധയത ഉണ്ടായിട്ടും കോന്നിയിലേക്ക് വണ്ടി കയറിയ ബിജെപിയുടെ കെ സരേന്ദ്രന് ആകെ നേടാന്‍ കഴിഞ്ഞത് 39786 വോട്ടുകള്‍ മാത്രമാണ്.

രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ബിജെപിക്ക് കൈവിട്ടു പോകുകയായിരുന്നു.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മുന്നേറുമ്പോള്‍ മണ്ഡലം ഫോട്ടോ ഫിനിഷിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ഉസ്മാന്‍ മുന്നേറുന്നത്. എന്നാല്‍ ഇടത് ആഭിമുഖ്യമുള്ള മേഖലകള്‍ കടക്കുമ്പോളും ഷാനിമോള്‍ 1392 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയിട്ടുള്ളത്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പതിനായിരം പിന്നിട്ടു.

Share this news

Leave a Reply

%d bloggers like this: