കുടുംബ നവീകരണ ധ്യാനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി. ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ പിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്റെ നേതൃത്വത്തിലാണ് ധ്യാനം നടക്കുന്നത്. പിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി തിരി തെളിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു. ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ മുതല്‍ ലീവിങ് സേര്‍ട് വരെയുള്ളവര്‍ക്ക് 3 വിഭാഗങ്ങളായി നടത്തപ്പെടുന്ന ക്രിസ്റ്റീന്‍ ധ്യാനത്തില്‍ ഏകദേശം അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു വരുന്നു. ധ്യാനദിവസങ്ങളില്‍ കുംബസാരത്തിനുള്ള … Read more