ബ്രദര്‍ റെജി കൊട്ടാരവും, ടീമും നേതൃത്വം നല്‍കുന്ന, റസിഡന്‍ഷ്യല്‍ ധ്യാനം എന്നിസില്‍.

എന്നിസ്: വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്നവരക്കായി 2019 ഡിസംബര്‍ 20, 21 & 22 (വെള്ളി, ശനി & ഞായര്‍) ദിവസങ്ങളില്‍ കൗണ്ടി ക്ലയറിലെ, എന്നീസിലുള്ള സെന്റ് .ഫ്‌ലാന്നന്‍സ് കോളേജില്‍വച്ച് നടത്തപ്പെടുന്ന മൂന്നു ദിവസത്തെ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് ധ്യാനത്തിന്റെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു.

ഡിസംബര്‍ ഇരുപതിന് രാവിലെ 8 മണിക്ക് തുടങ്ങി, ഡിസംബര്‍ 22ന് വൈകുന്നേരം അഞ്ചുമണിക്ക് റസിഡന്‍ഷ്യല്‍ ധ്യാനം അവസാനിക്കും. ബ്രദര്‍ റെജി കൊട്ടാരവും, ക്രൈയിസ്റ്റ്ക്കള്‍ച്ചര്‍ മിനിസ്ടറി അംഗങ്ങളും ചേര്‍ന്നാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.റസിഡന്‍ഷ്യല്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രദര്‍. റെജി കൊട്ടാരത്തെ നേരില്‍ കണ്ട് പ്രാര്‍ത്ഥിക്കുവാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.

കില്ലലൂ രുപത ബിഷപ്പ് ഫിന്‍ടന്‍ മോനാഹന്‍, ദിവ്യബലിയോടെ മൂന്നു ദിവസത്തെ, റസിഡെന്‍ഷ്യല്‍ ധ്യാനത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കും.വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ പേട്രണും, ആര്‍ച്ച് ബിഷപ്പുമായ കിറന്‍ ഒ’ റയ്‌ലീ, രണ്ടാം ദിവസത്തെ ദിവ്യബലി അര്‍പ്പിക്കും. മറ്റു പല രാജ്യങ്ങളില്‍നിന്നും ഈ ധ്യാനത്തില്‍ ആളുകള്‍ പങ്കെടുക്കുന്നുണ്ട്.

സെന്റ് .ഫ്‌ലാന്നന്‍സ് കോളേജില്‍ തന്നെ താമസത്തിനും, ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നിസ് ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ ധ്യാനകേന്ദ്രത്തിന്റെ അടുത്താണ്. കോളേജില്‍ ധ്യാനത്തിനായ് എത്തുന്നവര്‍ക്ക് ഫ്രീ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്. രജിസ്ട്രേഷന് താല്‍പര്യമുള്ളവര്‍, എത്രയും വേഗം താഴെപ്പറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ്.

കുടുതല്‍വിവരങ്ങള്‍ക്ക്;

മഹേഷ് – 0877639296

ജോമോന്‍ ജോസഫ് – 0894461284

മോറാ ഹോഗന്‍ – 0857338617

Share this news

Leave a Reply

%d bloggers like this: