Friday, December 13, 2019

UPF അയര്‍ലണ്ട് & നോര്‍ത്തേണ്‍ അയര്‍ലണ്ട് 2019 കണ്‍വെന്‍ഷന്‍…

Updated on 30-10-2019 at 3:10 pm

ഡബ്ലിന്‍: യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ് അയര്‍ലണ്ട് & നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്‌ന്റെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നവംബര്‍ 1,2,3 തീയതികളില്‍ നടക്കുന്നു. ഫാമിലി കോണ്‍ഫറന്‍സ്, യൂത്ത് മീറ്റിംഗ്, ചില്‍ഡ്രന്‍സ് മീറ്റിംഗ് കൂടാതെ സഭാഭേദ്യമേന്യേ ഒരുമിച്ചുള്ള ആരാധനയുമാണ് നടക്കുന്നത്.

Dr B വര്‍ഗീസ് (India) കൂടാതെ പാസ്റ്റര്‍ ജേക്കബ് മാത്യു (USA) തുടങ്ങിയ ദൈവദാസന്മാര്‍ ആണു ഈവര്‍ഷത്തെ ദൈവവചനഘോഷണത്തിനായി വന്നിട്ടുള്ളത്. നവംബര്‍ 1-2 തീയതികളില്‍ Solid Rock Church, Dublin ലും 3ആം തീയതിയിലെ സംയുക്ത ആരാധന Greenhill Community Centre ലും ആയാണു ക്രമീകരിച്ചിരിക്കുന്നത്.

സഭാവ്യത്യാസങ്ങളില്ലാതെ അയര്‍ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും ക്രൈസ്തവസഭകളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന UPF Ireland and Northern Ireland ന്റെ അഞ്ചാമത്തെ കൂട്ടായ്മയ്ക്കാണു ഡബ്ലിന്‍ ഈ നവംബര്‍ മാസം വേദിയൊരുക്കുന്നത്. ദൈവസഭകളിലെ ദൈവദാസന്മാരും വിശ്വാസികളും ഈ ദേശത്ത് ഐക്യമായി ഒരുമയോടെ ഒരു കുടക്കീഴില്‍ സത്യദൈവത്തെ ആരാധിക്കുവാനും ദൈവവചന ഘോഷണത്തിനുമായി വിപുലമായി നടത്തപ്പെടുന്ന ഈ മീറ്റിങ്ങുകളിലേയ്ക്ക് ഏവരേയും വളരെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

comments


 

Other news in this section