ഡബ്ലിനില്‍ നടക്കുന്ന രാജ്യാന്തര യുവജന കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: രണ്ടാമത് രാജ്യാന്തര യുവജന കണ്‍വെന്‍ഷന്‍ 2019 ഡിസംബര്‍ മാസം 27 മുതല്‍ 30 വരെ അയര്‍ലണ്ടില്‍ നടത്തപ്പെടും.കൗണ്ടി കില്‍ഡയറിലെ ക്ളൈനില്‍ ഉള്ള Clongowes Wood College- ല്‍ വെച്ചാണ് ലോകമെങ്ങുനിന്നുമുള്ള നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന യുവജന കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

അയര്‍ലണ്ടിലെ വത്തിക്കാന്‍ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് ജൂഡ് തദേവൂസ് ഒക്കോലയുടെ അദ്ധ്യക്ഷതയില്‍, സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യുന്ന യുവജന സംഗമത്തിലേക്ക് 16 മുതല്‍ മുതല്‍ 35 വയസ്സ് വരെയുള്ള ഉള്ള എല്ലാ യുവതി യുവാക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

യുവജന കണ്‍വന്‍ഷന്‍ നയിക്കുന്നത് ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും കൂടാതെ സെഹിയോന്‍ മിനിസ്ട്രിയുമാണ്. ഫാദര്‍ സോജി ഓലിക്കല്‍, ഫാദര്‍ ഷൈജു നടുവത്താനിയില്‍ എന്നിവരും സെഹിയോന്‍ യുഎസ് യുടെ യൂത്ത് കോഡിനേറ്റര്‍ ഐനീഷ് ഫിലിപ്പും, സെഹിയോന്‍ യു. കെ യൂത്ത് കോര്‍ഡിനേറ്ററുമായ ജോസ് കുര്യാക്കോസും ബ്രദര്‍ ഷിബു കുര്യനും വിവിധ സെഷനുകള്‍ക്കും വര്‍ക്ക്ഷോപ്പുകള്‍ക്കും നേതൃത്വം നല്‍കും. സമാപന ദിവസത്തില്‍ വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ രൂപതയുടെ ബിഷപ്പ് അല്‍ഫോന്‍സ് കുള്ളിന്നാന്‍ സമാപന സന്ദേശം നല്‍കുന്നതായിരിക്കും.

യുവജന കണ്‍വെന്‍ഷനിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ ധ്യാനത്തെ കുറിച്ച് അറിയുവാനും, ഓണ്‍ലൈന്‍ രജിസ്ട്രേഷനും വേണ്ടി https://afcmteamireland.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചു പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, അവരുടെ സീറ്റുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ആന്റോ : 0870698898
സില്‍ജു : 0863408825

Share this news

Leave a Reply

%d bloggers like this: