Wednesday, February 26, 2020

ഡബ്ലിനില്‍ ശക്തമായ മഴ; മുന്നറിയിപ്പുകള്‍ നാളെ രാത്രിവരെ തുടരും

Updated on 06-11-2019 at 3:28 pm

Share this news

ഡബ്ലിന്‍: ഗ്രേറ്റര്‍ ഡബ്ലിന്‍ മേഖലയില്‍ യെലോ റെയിന്‍ വാര്‍ണിങ് പ്രഖ്യാപിച്ചു. മേഖലയില്‍ മഴ ശക്തമായസാഹചര്യത്തിലാണ് മെറ്റ് ഏറാന്‍ന്റെ മുന്നറിയിപ്പ് നിലവില്‍ വന്നത്. ഡബ്ലിന്‍, മീത്, വിക്ലോ, കില്‍ഡയെര്‍, ലോത്ത് എന്നിവടങ്ങളില്‍ ആണ് മുന്നറിയിപ് പ്രഖ്യാപിക്കപ്പെട്ടത്. ഇത് ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ഇത്തരം സ്ഥലങ്ങളില്‍ ക്രോസ് ചെയ്യുന്നത് അപകടം വരുത്തിവയ്ക്കുമെന്നും, യാത്രചെയ്യാന്‍ മറ്റുവഴികള്‍ തെരഞ്ഞെടുക്കണമെന്നും റോഡ് സുരക്ഷാ അതോറിറ്റി നിര്‍ദേശിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ലിക്സ്ലിപ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ കുടിവെള്ള വിതരണം മലിനപ്പെട്ടിരുന്നു. ഇതോടെ 6 ലക്ഷം ഉപഭോക്താക്കള്‍ക്ക് ബോയില്‍ വാട്ടര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നും, നാളെയുമായിരിക്കും ഡബ്ലിന്‍ ഉള്‍പ്പെടെ 5 കൗണ്ടകളില്‍ മഴ ശക്തമാക്കുക

comments


 

Other news in this section