മുഖ്യമന്ത്രിയ്ക്ക് അയര്‍ലണ്ടില്‍ നിന്നും ഉപദേശകന്‍ എത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അയര്‍ലണ്ടില്‍ നിന്നും ഉപദേശകനെത്തുന്നു. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഉപദേശകനായി അര്‍ലണ്ടുകാരനായ ഡോ: വില്യം ഹാളിനെയാണ് സര്‍ക്കര്‍ നിയമിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. വിദേശത്തുനിന്നും ഭീമമായ തുക ചെലവിട്ട് നടത്തിയ നിയമനത്തില്‍ പ്രതിപക്ഷം ഒന്നടങ്കം ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരം നിയമനങ്ങള്‍ നടത്തേണ്ടതില്ലെന്നും, രാജ്യത്തിനകത്ത് തന്നെയുള്ള വിദഗ്ദ്ധരെ ഉപദേശകരായി നിയമിക്കുകയായിരുന്നു ഉചിതമെന്നും അഭിപ്രായങ്ങള്‍ ഉയരുകയാണ്. ഉപദേശകന്റെ ഓരോ സന്ദര്‍ശനത്തിനും സര്‍ക്കാരിന് ചെലവാകുന്നത് 10.21 ലക്ഷം രൂപ. … Read more