അയര്‍ലണ്ട് – സ്‌കോട്‌ലാന്‍ഡ് വ്യപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകും; സഹകരണവും, സഹവര്‍ത്തിത്വവും ഉറപ്പുവരുത്തുമെന്ന് സ്‌കോട്ടിഷ്- ഐറിഷ് മന്ത്രിമാര്‍; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് രാഷ്ട്രീയ കാരണങ്ങളും ഏറെയാണ്

ഡബ്ലിന്‍: പഴയ സുഹൃത്തുക്കളായ അയര്‍ലണ്ടും, സ്‌കോട്‌ലാന്‍ഡും ബന്ധം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ബ്രെക്‌സിറ്റ് മുന്നില്‍ നില്‍ക്കവെയാണ് ഐറിഷ് സ്‌കോട്‌ലാന്‍ഡ് ബന്ധം ഊഷമളമാകുന്നത് എന്ന പ്രത്യേകതയായും ഉണ്ട്. വ്യാപാര, ഗവേഷണ, സാംസ്‌കാരികമേഖലയിലാണ് സഹകരണം ഉറപ്പ് വരുത്തുന്നത്. അയര്‍ലണ്ട് -സ്‌കോട്‌ലാന്‍ഡ് ഹെല്‍ത്ത് ഫോറവും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്. സ്‌കോട്ടിഷ് വിദേശകാര്യ മന്ത്രി ഫിയോണ ഹിസ്ലോപും, ഐറിഷ് വിദേശകാര്യ മന്ത്രി സിമോണ്‍ കോവിനിയും ആണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റ് സംഭവിച്ചാലും, ഇല്ലെങ്കിലും തങ്ങളുടെ ബന്ധം ശക്തമായി തുടരുമെന്നാണ് ഇരു രാജ്യങ്ങളും … Read more