അയര്‍ലണ്ടില്‍ വരാനിരിക്കുന്നത് കൊടും ശൈത്യത്തിന്റെ നാളുകള്‍; അടുത്ത ആഴ്ച മുതല്‍ തണുപ്പ് കടുക്കും

ഡബ്ലിന്‍: നവംബര്‍ പകുതി മുതല്‍ അയര്‍ലണ്ടില്‍ തണുപ്പ് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തണുപ്പിന്റെ വരവറിയിച്ചുകൊണ്ട് താപനിലയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന മഴ ചൊവ്വാഴ്ചയോടെ കുറഞ്ഞേക്കും. പകല്‍ താപനില 10 ഡിഗ്രിക്ക് താഴെയും, രാത്രികാല താപനില 3 ഡിഗ്രിയോളവും താഴ്ന്നു. യു കെ യിലും ഇത്തവണ നേരെത്തെ തണുപ്പ് എത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തവണ ദീര്‍ഘ കാലം തണുപ്പ് തുടരുമെന്നാണ് മെറ്റ് ഏറാന്‍ കേന്ദ്രത്തിന്റെ അറിയിപ്പ്. കലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ അന്തരഫലങ്ങള്‍ … Read more