മഹാരാഷ്ട്രയില്‍ ശിവസേന – എന്‍ സി പി- കോണ്‍ഗ്രസ് കൂട്ടുകെട്ട് ; നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉടനെന്ന് സൂചന

മുബൈ : മഷരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനഘട്ടത്തിലേക്കെന്ന് സൂചന. ചരിത്രത്തില്‍ ഇതുവരെ ഒരു സന്ധി സംഭാഷങ്ങള്‍ക്ക് പോലും കോണ്‍ഗ്രസ്സുമായി നേര്‍ക്കുനേര്‍ വരാതിരുന്ന ശിവസേന ഇപ്പോള്‍ കോണ്‍ഗ്രസ്സ് പിന്തുണയോടെ അധികാരത്തിലേക്ക് കടന്നേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ ബി ജെ പി യെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുക എന്ന കാര്യത്തിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ ശിവസേനയുമായി ഒരു കൂട്ടുകെട്ട് ആകാമെന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട്. മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് തന്നെ വിട്ട് കൊടുക്കുന്നതിനാണ് മൂന്ന് പാര്‍ട്ടികള്‍ക്കുമിടയില്‍ ധാരണയായിരിക്കുന്നത് . … Read more