വ്യാജ്യ റഫറന്‍സ് കൊടുത്തതിനു ഐറിഷ് നഴ്‌സിന്റെ റെജിസ്ട്രഷന്‍ ഹൈക്കോടതി റദാക്കി.


ഗാല്‍വേ: ഗാല്‍വേ ക്ലിനിക്കില്‍ ജോലി വാഗ്ദാനം കിട്ടിയപ്പോള്‍ തെറ്റായ റഫറന്‍സ് കൊടുത്തതിനു ഐറിഷ് നഴ്സിന്റ്‌റെ റെജിസ്ട്രഷന്‍ ഹൈക്കോടതി റദാക്കി . ഗാല്‍വേ ക്ലിനിക്കില്‍ ജോലിക്കു അപേക്ഷിക്കുമ്പോള്‍ മിസ്സ് x ഓസ്ട്രേലിയിലെ റെജിസ്ട്രഷന്‍ റദ്ദാക്കിയ വിവരം മനപ്പൂര്‍വം മറച്ചു വെച്ച് നഴ്‌സിംഗ് പ്രൊഫെഷന്റെ അന്തസ്സിനെ ബാധിച്ച തരം പെരുമാറിയതാണ് ഈ നടപടിക്ക് കാരണം ആയത് .


2001-ല്‍ അയര്‍ലണ്ടില്‍ കുടിയേറിയ മിസ്സ് x മൂന്നു വര്‍ഷം ഡബ്ലിനിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്ത ശേഷം, കൂടുതല്‍ നല്ല അവസരങ്ങള്‍ക്കുണ്ട് വേണ്ടി ഓസ്ട്രേലിയയിലേക്ക് കുടിയേറി .2011-ല്‍ മാനസിക അസ്വാസ്ഥ്യം മൂലം റെജിസ്ട്രഷന്‍ ഓസ്ട്രേലിയയില്‍ മിസ് x -ന് നഷ്ടമായിരുന്നു
2016 -ല്‍ ഗാല്‍വേ ക്ലിനിക്കില്‍ ജോലിക്കു അപേക്ഷിക്കുമ്പോള്‍ കൊടുത്ത റെഫെറെന്‍സുകളാണ് മിസ്സ് x -നു വിനയയായത് .ജോലിക്കു അപേക്ഷിക്കിമ്പോള്‍ ഇന്റര്‍വ്യൂ സ്‌കൈപ്പിലൂടെയാണ് നടത്തിയത് .ഇന്റര്‍വ്യൂവില്‍ അധികാരികള്‍ രണ്ടു റഫറന്‍സ് തന്നാല്‍ ജോലിക്കു കയറാം എന്ന് പറഞ്ഞു .ഇതേ തുടര്‍ന്ന് സ്വന്തമായി ഉണ്ടാക്കിയ രണ്ടു മെയില്‍ ഐഡികളില്‍ നിന്നും റഫറന്‍സ് അയക്കുകയായിരുന്നു .

ഇതേ കുറിച്ച് സംശയം തോന്നിയ ആശുപത്രി അധികാരികള്‍ ചോദിച്ചപ്പോള്‍ താന്‍ മനപ്പൂര്‍വം ചെയ്ത കാര്യം ആണ് എന്നുള്ളത് സമ്മതിക്കുമായിരുന്നു .ഇതേ തുടര്‍ന്ന് നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലന്‍ഡിന്
പരാതി നല്കുകയും അത് പിന്നീട് ഹൈകോടതിയില്‍ എത്തുകയും വാദങ്ങള്‍ കേട്ട ശേഷം ഹൈകോടതി പ്രസിഡന്റ് മിസ് x-ന്റെ നഴ്‌സിംഗ് റെജിസ്ട്രഷന്‍ റദ്ദ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇതു മൂന്നാമത്തെ റെജിസ്ട്രഷന്‍ ആണ് റദ്ദു ചെയ്യുന്നത്. ഒരാള്‍ റെസിഡന്റിനെ ഉപദ്രവിച്ചതിനും മറ്റൊരാള്‍ അനസ്‌തേഷ്യന്റെ വളരെ അത്യാവശ്യമായ ചോദ്യത്തിന് മറുപടി പറയാത്തതിനും.

JC

Share this news

Leave a Reply

%d bloggers like this: