ബോഡി ബില്‍ഡേഴ്‌സിന്റെ ശ്രദ്ധക്ക്: അമിതമായി വളര്‍ത്തിയെടുത്ത വ്യാജ മസില്‍ ജീവന് ഭീഷണിയായപ്പോള്‍ നീക്കം ചെയ്ത് ബോഡി ബില്‍ഡര്‍…

മോസ്‌കോ: ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാജ മസില്‍ നീക്കം ചെയ്ത് ബോഡി ബില്‍ഡര്‍. കയ്യുകള്‍ നഷ്ടമാവും അല്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് റഷ്യന്‍ ബോഡി ബില്‍ഡറായ കിറില്‍ തെറെഷിന്‍ ആണ് തന്റെ കയ്യിലെ വ്യജ മസിലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. പെട്രോളിയം ജെല്ലി കുത്തി വച്ചാണ് 24 ഇഞ്ച് കനത്തിലുള്ള ബൈസെപ്‌സ് തെറെഷിന്‍ രൂപപ്പെടുത്തിയെടുത്തത്.

പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ പോപ്പെയെ ഓര്‍മ്മപ്പെടുത്തുന്ന രൂപത്തിലാക്കിയിരുന്നു കയ്യിലെ മസിലുകള്‍. എന്നാല്‍ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പുമായെത്തിയിരുന്നു. അതോടെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ വികലമാക്കപ്പെട്ടവര്‍ക്കായി വേണ്ടി പ്രവര്‍ത്തിക്കുന്ന അലാന മമെവ കിറിലിനെ സഹായിക്കാനായെത്തി. ഇവരുടെ ബോധവത്കരണത്തിലൂടെ മനംമാറ്റം വന്ന ഇയാള്‍ ശസ്ത്രക്രിയക്കായി തയ്യാറാവുകയായിരുന്നു. ഇതിനായുള്ള ഫണ്ട് കണ്ടെത്താനും മമൈവ തന്നെ മുന്നിട്ടിറങ്ങി.

മൂന്ന് ലിറ്റര്‍ പെട്രോളിയം ജെല്ലി വീതമാണ് ഇരുകയ്യുകളിലുമായി കിറില്‍ കുത്തി വച്ചത്. ഇതു മൂലം കോശങ്ങള്‍ നശിക്കുകയും കയ്യിലെ രക്തയോട്ടം തടസപെടുകയും ചെയ്തു. ഇതിന്റെ ഫലമായി മസിലിലെ കോശങ്ങള്‍ പൂര്‍ണമായി നശിച്ച് ആഴത്തിലുള്ള മുറിവ് രൂപപ്പെട്ടു. ഇത് മരം പോലെ കടുപ്പമേറിയതായിരുന്നു. ഇതൊക്കെ നീക്കം ചെയ്‌തെന്നും സര്‍ജന്‍ വ്യക്തമാക്കി.

പെട്രോളിയം ജെല്ലി ഇത്തരത്തില്‍ ഉപയോഗിക്കുന്നത് മുഴുവന്‍ ശരീരഭാഗങ്ങളെയും പ്രത്യേകിച്ച് കിഡ്നിയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്നുണ്ട്. പെട്രോളിയം ജെല്ലി പുറമെ ഉപയോഗിക്കാനുള്ളതാണെന്നും ഇത്തരത്തില്‍ ഇന്‍ജക്ട് ചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ അറിയിക്കുന്നു.

Share this news

Leave a Reply

%d bloggers like this: