ഫിംഗ്ലാസില്‍ മലയാളികള്‍ക്ക് നേരെ അക്രമണം ; ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി

ഡബ്ലിന്‍, ഫിംഗ്ലാസ്: ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്‌കൂളിന് സമീപം മലയാളികള്‍ക്ക് നേരെ അക്രമണം ഉണ്ടായി. ആള്‍ക്കൂട്ടത്തിലേക്ക് അക്രമികള്‍ കാര്‍ ഓടിച്ച് കയറ്റുകയാണുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ഗാര്‍ഡയും ആംബുലന്‍സും എത്തി ആശുപത്രിയിലാക്കുകയാണുണ്ടായത്. ഇന്ന് രാവിലെ സ്‌കൂളില്‍ കുട്ടികളെ ആക്കിയതിന് ശേഷം റോഡ് സൈഡില്‍ സംസാരിച്ചു കൊണ്ടിരുന്ന മലയാളികള്‍ക്ക് നേരെ അക്രമി മനപ്പൂര്‍വ്വം വണ്ടി ഓടിച്ചു കയറ്റുകയാണൂണ്ടായത്. പെട്ടെന്നുണ്ടായ അക്രമണം പ്രതീക്ഷീക്കാത്തതിനാല്‍ ഇവര്‍ക്ക് ഓടി മാറാനും കഴിഞ്ഞില്ല. മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ രേഖകള്‍ ഗാര്‍ഡയ്ക്ക് കൈമാറി … Read more