‘മൂക്കിന് താഴെ വിദ്യാര്‍ഥിസമരം’; മൗനം പാലിച്ച് സര്‍ക്കാര്‍; ജെ എന്‍ യു വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അടിച്ചമര്‍ത്താന്‍ പോലീസ് കൈകൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഹോസ്റ്റലില്‍ അടുത്തിടെ ഉണ്ടായ ഫീസ് വര്‍ദ്ധവനവിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരമാണ് ഇപ്പോള്‍ പ്രക്ഷോഭമായി മാറിയത്. ഇന്നലെ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് തുഗ്ലക് റോഡില്‍ വിദ്യാര്‍ഥികള്‍ നാല് മണിക്കുര്‍ കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. രാജ്യസഭയിലും, … Read more