ഫാസ്റ്റ് ടാഗ് കാര്‍ഡില്ലാതെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക ടോള്‍ നല്‍കണം; ഡിസംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ, ഫാസ്റ്റ് ടാഗ് കാര്‍ഡില്ലാത്ത വാഹനങ്ങള്‍ പ്രവേശിച്ചാല്‍ ഇരട്ടിതുക ടോള്‍ നല്‍കേണ്ടി വരും. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ നിര്‍ദേശം. 2014 നവംബര്‍ 21 ന് ഇറങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ടോള്‍ പ്ലാസയിലെ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇത് കര്‍ശനമായി പലപ്പോഴും നടപ്പിലാക്കാറില്ല. പക്ഷേ അടുത്ത … Read more