ഡല്‍ഹിയെ പോലെ രൂക്ഷമായ അന്തരീക്ഷമലിനീകരണം നേരിട്ട് സിഡ്നി

സിഡ്നി : കാട്ടുതീ പടര്‍ന്ന് പിടിക്കുന്ന ഓസ്ട്രേലിയയില്‍ വായുമലിനീകരണം കടുത്ത വല്ലുവിളി ഉയര്‍ത്തുന്നു. ഓസ്‌ട്രേലിയയില്‍ ഇതുവരെ 25 ലക്ഷം ഏക്കര്‍ സ്ഥലത്താണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. ഇതുവരെ ആറുപേര്‍ മരിക്കുകയും മുന്നൂറിലധികം വീടുകള്‍ നശിക്കുകയും ചെയ്തു. വായു മലിനീകരണം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് സിഡ്നിയെയാണ്. സിഡ്‌നിയുടെ അന്തരീക്ഷം പുക നിറഞ്ഞിരിക്കുകയാണ്. ശുദ്ധവായു കിട്ടാതെ ആളുകള്‍ നെട്ടോട്ടമോടുന്നതായാണ് റിപ്പോര്‍ട്ട്.

ശ്വാസകോശ രോഗികളോടും, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരോടും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സിഡ്‌നിയിലെ വായു മലിനീകരണ തോത് ഇപ്പോള്‍ ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയിലേതിന് സമാനമാണ്. ലോക പ്രശസ്തമായ സിഡ്‌നി ഒപെറ ഹൗസും ഹാര്‍ബര്‍ ബ്രിഡ്ജും പുകമഞ്ഞ് മൂടി. നീലനിറത്തില്‍ മനോഹരമായ ഇവിടം ഇപ്പോള്‍ ചാരനിരത്തില്‍ ആണ് കാണാന്‍ സാധിക്കുന്നത്. സൂര്യപ്രകാശം കൂടുമ്പോള്‍ പുകമഞ്ഞ് അല്‍പം കുറയുമെങ്കിലും വൈകുന്നേരമാകുമ്പോള്‍ വീണ്ടും കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുകമഞ്ഞ് ആളുകള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: