വി.അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും, നോവേനയും താലായില്‍: മാര്‍ വലിയമറ്റം മുഖ്യകാര്‍മ്മികന്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ താല കുര്‍ബാന സെന്ററില്‍ അത്ഭുതപ്രവര്‍ത്തകനായ വി. അന്തോനീസിന്റെ തിരുശേഷിപ്പിന്റെ പ്രതിഷ്ഠയും, ആഘോഷമായ വിശുദ്ധ കുര്‍ബാനയും, നോവേനയും നവംബര്‍ 26 ചൊവ്വാഴ്ച വൈകിട്ട് നടക്കും. തലശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവ് മുഖ്യകാര്‍മ്മികനായിരിക്കും. താല കുര്‍ബാന സെന്ററിന്റെ വിശുദ്ധ കുര്‍ബാനകള്‍ നടക്കുന്ന ഫെറ്റര്‍കെയിന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷനിലാണു വി. അന്തോനീസിന്റെ ഭൗതീകശരീരം അടക്കംചെയ്ത ഇറ്റലിയിലെ പാദുവായില്‍ നിന്ന് എത്തിച്ച തിരുശേഷിപ്പ് വണക്കത്തിനായി സ്ഥാപിക്കുന്നത്.

നവംബര്‍ 26 ചൊവ്വാഴ്ച വൈകിട്ട് 5:30 നു ജപമാലയോടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാവും തുടര്‍ന്ന് തിരുശേഷിപ്പ് പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, നേര്‍ച്ച. തുടര്‍ന്ന് എല്ലാ ചൊവ്വാഴ്ചയും പതിവ്‌പോലെ രാവിലെ 9:30 നു വിശുദ്ധ കുര്‍ബാനയും നൊവേനയും പ്രസ്തുത ദേവാലയത്തില്‍ ഉണ്ടായിരിക്കും. തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധന്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറൊ മലബാര്‍ വൈദീകര്‍ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: