അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് യുവ വസന്തം…

ഡബ്ലിന്‍: A D 345ല്‍ മെസ്സപ്പൊട്ടോമിയായില്‍(ഇറാഖ്)നിന്നു ഭാരതത്തിന്റെ ദക്ഷിണഭാഗത്ത് സഹ്യസാനുക്കള്‍ക്ക് കീഴെ പച്ചവിരിച്ച മനോഹരമായ മലങ്കരദേശത്തുള്ള മുസ്സിരിസ്സ് (കൊടുംങ്ങല്ലൂര്‍) തുറമുഖത്ത് ക്‌നായിതോമായുടെ നേതൃത്വത്തില്‍ കപ്പലിറങ്ങിയ തങ്ങളുടെ പൂര്‍വ്വികരെ അനുസ്മരിച്ചു കൊണ്ട് അയര്‍ലണ്ടിലെ മുഴുവന്‍ ക്‌നാനായ കുടുംബങ്ങളും താലാ കില്‍നമന ഹാളില്‍ ഒത്തു ചേര്‍ന്ന കുടുംബകൂട്ടായ്മയില്‍ പ്രസിഡന്റ് സണ്ണി സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ 2019-2020 ലേക്കുളള ക്‌നാനായ അസോസിയേഷന്റെ പുതു നേതൃത്വനിരയെ തിരഞ്ഞെടുത്തു.

ക്‌നാനായ തനിമയും പൈതൃകവും വംശ ശുദ്ധിയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസംരക്ഷിക്കുവാന്‍ അസോസിയേഷന്റെ അദ്ധ്യക്ഷനായി ബിനു സൈമണും, ഉപാദ്ധ്യക്ഷനായി ജോസ് കെ സിറിയക്കിനേയും തിരഞ്ഞെടുത്തു. സെക്രട്ടറിയായി മനോജ് ജോസഫും ജോ: സെക്രട്ടറിയായി ജോസ്മി ജോസിനേയും യോഗം ചുമതലപ്പെടുത്തി. ട്രഷറര്‍ ജോ, യഥാക്രമം തോമസ്സുകുട്ടിയും , മാത്യു എന്‍ ലൂക്കോസും. ബിനോയ് ജോസഫും , ഷീനാ മനോജുമാണ് കമ്മറ്റിയഗങ്ങള്‍. മാത്യു മാത്തച്ചനാണ് പുതിയ പി.ആര്‍.ഒ.

1800 വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്രാ പ്രവാചകന്റെ ശവകുടീരത്തില്‍ വച്ചെടുത്ത ആ വലിയ പ്രതിജ്ഞ,’ സിന്ധുവില്‍ പോയാലും മക്കളെ നിങ്ങള്‍ ബന്ധങ്ങള്‍ വേര്‍പിടാതോര്‍ക്കണം’ എന്നത് ഇന്നും കാത്തു പരിപാലിക്കുവാന്‍ ക്‌നാനായ അസ്സോസിയേഷന്റെ അഡ്വൈസേഴ്സായി മുന്‍ പ്രസിഡന്റ്മാരായിരുന്ന സണ്ണി സ്റ്റീഫനും, കിസ്സാന്‍തോമസും തെരെഞ്ഞെടുക്കപ്പെട്ടതായി സഭാ നേതൃത്വം അറിയിച്ചു.

ക്‌നാനായ അസോസിയേഷന്റെ യുവജന വിഭാഗമായ അയര്‍ലണ്ട് കെ സി വൈ ല്‍ ന്റെ നേതൃത്വത്തിന് മാറ്റമില്ല. തങ്ങളുടെ പൂര്‍വികര്‍ ഏല്പിച്ച ജ്വലിക്കുന്ന ദീപം നാളെ വരുംതലമുറയ്ക്ക് വേണ്ടി കാത്തുസംരക്ഷിച്ചുകൊണ്ട് കെ സി വൈ ല്‍ ന്റെ നേതൃത്വനിര. K C Y L പ്രസിഡന്റായി മെല്‍വിന്‍ സണ്ണിയും , വൈസ് പ്രസിഡന്റ് ലുബിന്‍ പീനോയും .
സെക്രട്ടറി ജിന്‍സി ബാബു , ജോ : സെക്രട്ടറി ആഷ്ലി മാത്യു. ട്രഷറര്‍ റോണ്‍ ജൈമോന്‍. പീറ്റര്‍ തോമസ് PRO.
ഡബ്ലിന്‍, കോര്‍ക്ക് K C Y L പ്രതിനിധികളായി സ്റ്റിജോ സണ്ണിയും, വിക്ടര്‍ ജീനും. കൂടാതെ, ദിശതെറ്റിയൊഴുകാതെ യൗവ്വനത്തിന് ദിശ നല്‍കുന്ന വിളക്കായി കെ സി വൈ ല്‍ ഡയറക്ടര്‍മാരായി സജീവ് തോമസിനേയും, അനുപമ കിസാന്‍തോമസിനെയും ചുമതലപ്പെടുത്തി .

Share this news

Leave a Reply

%d bloggers like this: