അയര്‍ലന്‍ഡിലേയ്ക്ക്അനധികൃതമായി കടക്കാന്‍ ശ്രമിച്ച 16 യുവാക്കളെ ഫെറിയില്‍ നിന്നു പിടിച്ചു


വെക്സ്ഫോര്‍ഡ്:റോസ്ലെയര്‍ പോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന ഫെറിയില്‍ ഉണ്ടായിരുന്ന ട്രെയിലറില്‍, അനധികൃതമായി കടത്തി കൊണ്ട് വരികയായിരുന്നു എന്ന് കരുതപ്പെടുന്ന16 പേരെ കണ്ടെത്തി. അടച്ചു ഭദ്രമാക്കിയിരുന്ന കണ്ടെയ്‌നര്‍ ഷിപ്പിംഗ് ഓപ്പറേറ്റര്‍ സ്റ്റെന ലൈനിന്റെ ജീവന അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറു യുവാക്കളെ ഫെറിയില്‍ നിന്നു പിടിച്ചു.

അടച്ചു ഭദ്രമാക്കിയിരുന്ന കണ്ടെയ്‌നര്‍ ഷിപ്പിംഗ് ഓപ്പറേറ്റര്‍ സ്റ്റെന ലൈനിന്റെ ജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്.പിന്നീട് ഗാര്‍ഡയെത്തി ഇവരെ ഏറ്റെടുത്തു.ആരോഗ്യ പരിശോധനകള്‍ നടത്തിയ ശേഷം ഇവരെ ഇന്ന് അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഏകദേശം 20 മുതല്‍ 35 വയസ്സ് വരെ പ്രായം തോന്നിക്കുന്ന യുവാക്കളാണ് ഫെറിയിലെ ‘ റഫ്രിജറേറ്റ് ചെയ്യാന്‍ സൗകര്യമുള്ള അറകളില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്തത്.

പതിവ് പരിശോധനയ്ക്കിടെ ജീവനക്കാരില്‍ ഒരാളാണ് കണ്ടെയ്‌നറില്‍16 യുവാക്കളെ കണ്ടെത്തിയത് . ഇവരെ കപ്പലിലെ ഒരു സ്വകാര്യ പാസഞ്ചര്‍ ലോഞ്ചിലേക്ക് മാറ്റുകയും ചെയ്തു.ഇന്നലെയാണ് ഇവര്‍ റോസ്ലെയറില്‍ എത്തിയത്.

കഴിഞ്ഞ മാസം ബ്രിട്ടനില്‍ ട്രെയിലറില്‍ 39 വിയറ്റ്നാമികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തെയും,മനുഷ്യക്കടത്തിനെയും കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് രാജ്യാന്തര അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയും നടക്കുന്നുണ്ട്.

AJJ

Share this news

Leave a Reply

%d bloggers like this: