Wednesday, December 11, 2019
Latest News
‘ഭൂമിയ്ക്ക് വേണ്ടി മുഴങ്ങിക്കേട്ട ഏറ്റവും വലിയ ശബ്ദം’; ടൈം മാഗസിന്റെ ‘പേഴ്സൺ ഓഫ് ദി ഇയർ’ പുരസ്‌കാരം ഗ്രെറ്റതൻബെർഗിന്    പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കും, മരുമക്കൾക്കും പണി വരുന്നു; നിർണ്ണായക ബില്ല് ലോക്‌സഭാ പാസ്സാക്കി    നടി ആക്രമിക്കപ്പെട്ട സംഭവം; ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ദിലീപിന് നൽകാനാവില്ലെന്ന് വിചാരണ കോടതി; മൂന്ന് പ്രതികൾക്ക് ജാമ്യവും നിഷേധിച്ചു    വിസ്ഫോടനം നിലയ്ക്കാതെ വൈറ്റ് ഐലൻഡ്; കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ ഇനിയും വൈകും    ട്രംപിനെതിരെ കടുത്ത ആരോപണങ്ങളുമായി ഡമോക്രാറ്റുകൾ; ഇംപീച്ച്‌മെൻ്റ് നടപടികൾ അടുത്തയാഴ്‌ച ഉണ്ടാകുമെന്ന് റിപ്പോർട്ട്   

രാജ്യവ്യാപകമായി പനി പടര്‍ന്ന് പിടിക്കുന്നു; ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ പതിനായിരക്കണക്കിന് കുട്ടികള്‍

Updated on 27-11-2019 at 7:06 am

ഡബ്ലിന്‍: ഒരു ശൈത്യകാലം കൂടി കടന്നെത്തുമ്പോള്‍ ഐറിഷ് ആശുപത്രികളുടെ അവസ്ഥ ശോചനീയമായി തുടരുന്നു. തണുപ്പ് കാലത്തിന്റെ ആരംഭത്തില്‍ തന്നെ വിവിധ പകര്‍ച്ച രോഗങ്ങളും പടര്‍ന്നു പിടിക്കുന്നുണ്ട്. അയര്‍ലണ്ടിലെ കുട്ടികള്‍ക്കായുള്ള മൂന്ന് ആശുപത്രികളും തിങ്ങി നിറഞ്ഞതിനാല്‍ 30,000 കുട്ടികളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഇതിനോടകം പകര്‍ച്ചപ്പനി പടര്‍ന്ന് പിടിച്ചതോടെ ഈ മാസം നടക്കേണ്ടിയിരുന്ന കുട്ടികളുടെ ശസ്ത്രക്രിയകള്‍ പലതും മുടങ്ങി. രാജ്യത്തെ ആശുപത്രികളിലെല്ലാം സീസണല്‍ ഫ്‌ലൂ ബാധയെത്തുടര്‍ന്ന് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

ശ്വാസകോശ രോഗികളായ കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫിയാനഫോള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ ദയിലില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. രാജ്യത്തെ ആശുപത്രി പ്രതിസന്ധി പരിഹരിക്കാന്‍ ഇതുവരെ നടപടി കൈക്കൊണ്ടില്ലെന്ന് മാര്‍ട്ടിന്‍ പരാതിപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഫ്‌ലൂ പ്രതിരോധിക്കാന്‍ ആവശ്യമായ ശൈത്യകാല കുത്തിവെയ്പ്പ് എടുക്കാത്തവര്‍ ആണ് രോഗവാഹകര്‍ എന്ന് വരേദ്കര്‍ മാര്‍ട്ടിന് മറുപടി നല്‍കി.

ഐറിഷ് ആശുപത്രികളില്‍ രോഗികള്‍ക്ക് വേണ്ടത്ര ബെഡ് പോലും ലഭിക്കുന്നില്ലെന്നും, യുദ്ധകാലടിസ്ഥാനത്തില്‍ ഇത് അനുവദിക്കണമെന്നും മാര്‍ട്ടിന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എല്ലാ വര്‍ഷത്തേക്കാളും ഗുരുതരമായ പ്രതിസന്ധികളാണ് ആശുപത്രികള്‍ നേരിടുന്നത്. പതിനായിരകണക്കിന് കുട്ടികളും, മുതിര്‍ന്നവരും ആശുപത്രിസേവനങ്ങള്‍ ലഭിക്കാന്‍ കാത്തിരിപ്പിലാണെന്ന് ഐ എന്‍ എം ഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടൊപ്പം നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ എണ്ണം കുറഞ്ഞതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ഈ വര്‍ഷം ആരോഗ്യമേഖലയില്‍ വേണ്ടത്രേ ജീവനക്കാരെ നിയമിച്ചിരുന്നില്ല. നിലവില്‍ വിവിധ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍ക്ക് ജോലിഭാരം താങ്ങാവുന്നതിലും അപ്പുറത്താണെന്ന് ഐ എന്‍ എം ഒ അംഗങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ നടപടി ഉണ്ടായില്ലെന്നും ആരോപണം ഉയരുകയാണ്.

comments


 

Other news in this section