Wednesday, December 11, 2019
Latest News
‘ഭൂമിയ്ക്ക് വേണ്ടി മുഴങ്ങിക്കേട്ട ഏറ്റവും വലിയ ശബ്ദം’; ടൈം മാഗസിന്റെ ‘പേഴ്സൺ ഓഫ് ദി ഇയർ’ പുരസ്‌കാരം ഗ്രെറ്റതൻബെർഗിന്    പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കും, മരുമക്കൾക്കും പണി വരുന്നു; നിർണ്ണായക ബില്ല് ലോക്‌സഭാ പാസ്സാക്കി    നടി ആക്രമിക്കപ്പെട്ട സംഭവം; ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ദിലീപിന് നൽകാനാവില്ലെന്ന് വിചാരണ കോടതി; മൂന്ന് പ്രതികൾക്ക് ജാമ്യവും നിഷേധിച്ചു    വിസ്ഫോടനം നിലയ്ക്കാതെ വൈറ്റ് ഐലൻഡ്; കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ ഇനിയും വൈകും    ട്രംപിനെതിരെ കടുത്ത ആരോപണങ്ങളുമായി ഡമോക്രാറ്റുകൾ; ഇംപീച്ച്‌മെൻ്റ് നടപടികൾ അടുത്തയാഴ്‌ച ഉണ്ടാകുമെന്ന് റിപ്പോർട്ട്   

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദിന ശാസ്ത്രമേള ‘Curiosity’19’ നാളെ (ശനിയാഴ്ച) ലൂക്കനില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .

Updated on 29-11-2019 at 2:24 pm

ഡബ്ലിന്‍: പ്രൈമറി സെക്കണ്ടറി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ‘എസ്സെന്‍സ് അയര്‍ലന്‍ഡ്’ സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്രമേള നാളെ ലൂക്കന്‍ പാമേഴ്‌സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കും .വൈകിട്ട് 5 മണി വരെ നീളുന്ന ഈ പരിപാടിയില്‍ സയന്‍സ് ക്വിസ് ,വിവിധ വിഷയങ്ങളിലുള്ള സയന്‍സ് പ്രൊജക്റ്റ് പ്രസേന്റ്‌റേഷന്‍ ,സയന്‍സ് പോസ്റ്റര്‍ പ്രസന്റേഷന്‍ എന്നി ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും.

കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സിനെ കൂടുതല്‍ അടുത്തറിയാനായി ഒരുക്കുന്ന സയന്‍സ് കോര്‍ണറില്‍ മൈക്രോസ്‌കോപ്പ്, ടെലിസ്‌കോപ്പ്, കാന്തങ്ങള്‍, ഇലെക്ട്രിക്കല്‍ സെര്‍ക്യൂട്‌സ്, ആസിഡ് ,ആല്‍ക്കലി, ലിറ്റ്മസ് പേപ്പര്‍ തുടങ്ങിയവ കുട്ടികള്‍ക്ക് പരിചയപെടാന്‍ അവസരമുണ്ട്.

Dr.രജത് വര്‍മ്മ (Intel Corporation ) ‘ബാറ്ററി’എന്ന വിഷയത്തില്‍ ബാറ്ററിയില്‍ നിന്ന് ഇലക്ട്രിസിറ്റി ഉണ്ടാവുന്നതിനെ കുറിച്ചും മറ്റും കുട്ടികളോട് സംസാരിക്കും. Dr: അമിത് ജയ്സ്വാള്‍ (TUD) ‘ഫുഡ് പ്രോസസ്സിംഗ്’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കും. Dr:സിതാര പവിത്രന്‍ ,Dr: ഷൈജു പരമേശ്വരന്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.

മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി വിജയികളാകുന്നവര്‍ക്കു Kumon Lucan Centre സ്‌പോന്‌സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡുകളും ട്രോഫികളും ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാളും മികച്ച പ്രതികരണമാണ് ഇത്തവണ വിദ്യര്‍ത്ഥികളില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്ന എല്ലാവരും രാവിലെ 9:30 മുന്‍പായി ഹാളില്‍ എത്തിച്ചേരേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാതെ തന്നെ ക്യൂരിയോരിറ്റി ’19 കാണുന്നതിന് ഏവര്‍ക്കും സൗജന്യമായ പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്നു സംഘടകര്‍ അറിയിച്ചു. ഫുഡ് സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 087 226 3917 എന്ന നമ്പറില്‍ ബന്ധപെടുക .

comments


 

Other news in this section