വിശ്വാസ വോട്ട് നേടി താക്കറെ; സഭ ബഹിഷ്‌കരിച്ച് ബിജെപി; സ്പീക്കര്‍ തെരെഞ്ഞെടുപ്പ് നാളെ…

മുംബൈ: ബിജെപി പ്രതിഷേധത്തിനിടെ മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 169 പേരുടെ പിന്തുണയാണ് മഹാവികാസ് അഖാഡി സര്‍ക്കാരിന് ലഭിച്ചത്. 288 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 പേരുടെ പിന്തുണയാണ്. ശിവസേനയ്ക്ക് 56, എന്‍സിപിക്ക് 54, കോണ്‍ഗ്രസിന് 44 എന്നിങ്ങനെ സഖ്യത്തിന് മൊത്തം 154 സീറ്റുകളാണുള്ളത്. പ്രകാശ് അംബേദ്കറുടെ ബഹുജന്‍ വികാസ് അഖാഡിയും ചില സ്വതന്ത്രരും ത്രികക്ഷി സഖ്യത്തെ പിന്തുണച്ചു. നാല് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രൊട്രം സ്പീക്കറെ മാറ്റിയതില്‍ … Read more