ആണവമാലിന്യം നിര്‍വീര്യമാക്കാന്‍ വേണ്ടത് 10 ലക്ഷം വര്‍ഷം; പ്രതിസന്ധി മറികടക്കാനാകാതെ ജര്‍മ്മനി

ബെര്‍ലിന്‍: ആണവമാലിന്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി ജര്‍മ്മനി. കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കുന്നതെങ്ങനെയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ജര്‍മനിക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. രാജ്യത്തെ എല്ലാ ആണവ പ്ലാന്റുകളും അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജര്‍മനി. 28,000 ക്യൂബിക് മീറ്റര്‍ ആണവമാലിന്യമാണ് ജര്‍മനിയിലെ എല്ലാ പ്ലാന്റുകളും ചേര്‍ന്ന് ഇക്കാലമത്രയും സൃഷ്ടിച്ചിരിക്കുന്നത്. ഇവ നിര്‍വ്വീര്യമാകുന്ന കാലമത്രയും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഈ മാലിന്യം നിര്‍വ്വീര്യമാകാന്‍ ഏതാണ്ട് 10 ലക്ഷം വര്‍ഷമെടുക്കും. ഇക്കാലമത്രയും ഇവ എവിടെയാണ് സുരക്ഷിതമായി സൂക്ഷിക്കുക എന്ന ആശങ്കയുമുണ്ട്. ശാസ്ത്രലോകത്തിനു … Read more