നടി ആക്രമിക്കപ്പെട്ട സംഭവം; വിചാരണ നടപടികള്‍ക്ക് തുടക്കമായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ചൊവ്വാഴ്ച ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി പ്രതികള്‍ക്ക് കുറ്റം ചുമത്തുന്ന നടപടികള്‍ക്ക് വേണ്ടി നടന്‍ ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകണം. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതോടെ വിചാരണ വേഗത്തില്‍ ആക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെ പ്രാരംഭ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് … Read more