ക്രിസ്മസ് – ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ അകത്താകും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന വൈന്‍ വീട്ടില്‍ ഉണ്ടാക്കുന്നത് ശിക്ഷാര്‍ഹമായിരിക്കുമെന്ന് എക്സൈസ് വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തുവന്നു. ക്രിസ്മസ് കാലത്ത് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്നും എക്സൈസ് സര്‍ക്കുലറില്‍ പറയുന്നുണ്ട്. വീടുകളില്‍ ഇനി മുതല്‍ വൈന്‍ നിര്‍മ്മിച്ചാല്‍ അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണതെന്ന് എക്സൈസ് ഓര്‍മ്മിപ്പിക്കുന്നു. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും … Read more