വേദന സംഹാരിയായി പാരസെറ്റമോള്‍ കഴിച്ചു; രോഗിയുടെ മരണം കരള്‍ പകുതിയോളം ഇല്ലാതായതിനാല്‍ എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ഡബ്ലിന്‍: വേദന സംഹാരിയായി തുടര്‍ച്ചയായി പാരസെറ്റമോള്‍ കഴിക്കുന്നത് അപകടകരമെന്ന് വിദഗ്ധര്‍. കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന്റെ പിറ്റേ ദിവസം അസുഖബാധിതയായി മരണപ്പെട്ട റെബേക്ക ബിസ്സറ്റ് എന്ന യുവതിയുടെ മരണം അമിതതോതില്‍ പാരസെറ്റമോള്‍ അകത്തുചെന്നതിനാല്‍ ആണെന്ന് കേസ് വിചാരണവേളയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്റ്ററുടെ മൊഴി. അവശയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവതി പിന്നീട് മരണത്തിന് കീഴടങ്ങി. ഇവരുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ കരള്‍ അലിഞ്ഞു ഇല്ലാതായിപ്പോയെന്ന് കണ്ടെത്തി.

ആന്തരാവയവങ്ങള്‍ എല്ലാം ജീര്‍ണിച്ച നിലയില്‍ ആയിരുന്നെന്നും ഡോക്ടര്‍ കണ്ടെത്തി. ഈസ്റ്റര്‍ ദിവസം കടുത്ത വേദന അനുഭവപ്പെട്ട റെബേക്ക വേദനാസംഹാരിയയായി പാരസെറ്റമോള്‍ കഴിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ ഡോസേജ് കൂടിയതാണ് മരണകരണമായി കണ്ടെത്തിയത്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമില്ലാതെ ഇത്തരത്തിലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. ഓണ്‍ലൈന്‍ വഴി അയര്‍ലണ്ടില്‍ നിരവധി ആളുകള്‍ വ്യാജ മരുന്നുകള്‍ വാങ്ങിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അറിയിപ്പുണ്ട്.

Share this news

Leave a Reply

%d bloggers like this: