അമേരിക്കന്‍ ജനാധിപത്യത്തെ അപകടത്തിലാക്കി; ട്രംപിനെ ഇംപീച്ച് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് തന്നെയെന്ന് സ്പീക്കര്‍

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ ജുഡീഷ്യല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായി ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസി. ട്രംപിനെതിരെയുള്ള നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തതില്‍ വിഷമം ഉണ്ടെങ്കിലും, രാഷ്ട്ര ശില്പികളോടുള്ള നന്ദിയും അമേരിക്കയോടുള്ള സ്‌നേഹവും മുന്‍നിര്‍ത്തി രാജ്യത്തിന്റെ വിശ്വാസ്യത തകര്‍ത്ത, വിദേശ ശക്തികള്‍ക്കു മുന്നില്‍ രാജ്യത്തെ ഒറ്റിക്കൊടുത്ത പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നത് തര്‍ക്കമില്ലാത്ത … Read more