വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത പ്രതികളെ വെടിവെച്ചിട്ട് ഹൈദരാബാദ് പോലീസ്

ഹൈദരാബാദ്:ഹൈദരാബാദില്‍ വെറ്റെറിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചതായി തെലങ്കാന പൊലീസ്. ഹൈദരാബാദിന് സമീപം എന്‍എച്ച് 44ലാണ് ഏറ്റുമുട്ടലുണ്ടായത് എന്ന് പൊലീസ് പറയുന്നു. 26കാരിയായിരുന്ന ഡോക്ടറുടെ മൃതദേഹം ഇതേ ഹൈവേയിലാണ് കണ്ടെത്തിയത്. നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് പൊലീസ് പറയുന്നു. അതേസമയം റിമാന്‍ഡിലായിരുന്ന പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അപ്പോള്‍ വെടി വച്ചെന്നും പൊലീസ് പറയുന്നുണ്ട്. കുറ്റകൃത്യത്തിന്റെ പുനരാവിഷ്‌കാരത്തിനായി സംഭവസ്ഥലത്തെത്തിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാണ് പൊലീസ് ഭാഷ്യം. അതേസമയം … Read more